![http://www.metrovaartha.com/image/image.php?src=/uploads/news/2905201590746352618123969.jpg&w=710&h=400 http://www.metrovaartha.com/image/image.php?src=/uploads/news/2905201590746352618123969.jpg&w=710&h=400](http://www.metrovaartha.com/image/image.php?src=/uploads/news/2905201590746352618123969.jpg&w=710&h=400)
കൊവിഡ് : രോഗികള്‍ കൂടുന്നു നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും
രോഗികളുടെ എണ്ണം കൂടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഭയം വേണ്ട പക്ഷെ കര്‍ശന നിയന്ത്രണങ്ങളില്‍ സംസ്ഥാനം തുടരേണ്ടിവരുമെന്ന് സൂചന. സംസ്ഥാനത്ത് മേയ് ഏഴിനുശേഷം കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവന്നിട്ടുണ്ട്.
കോട്ടയം : രോഗികളുടെ എണ്ണം കൂടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഭയം വേണ്ട പക്ഷെ കര്‍ശന നിയന്ത്രണങ്ങളില്‍ സംസ്ഥാനം തുടരേണ്ടിവരുമെന്ന് സൂചന. സംസ്ഥാനത്ത് മേയ് ഏഴിനുശേഷം കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവന്നിട്ടുണ്ട്. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗികളായി എത്തുന്ന പലരും അവശനിലയിലാണ്. അതുമൂലം മരണവും സംഭവിക്കുന്നുണ്ട്.
അത് ഇനിയും കൂടാനാണ് സാധ്യത. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവും. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെ. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും.
ഇന്ന് കോവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിക്ക് കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും ജീവന്‍ രക്ഷിക്കാന്‍ തടസമായി. ആളുകള്‍ കൂടുതലയൊി എത്തുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത . ഇപ്പോള്‍ ഒരോ മേഖലയായി അടയ്ക്കുകയാണ് പകരം ആ പഴയ രീതിയില്‍ ജി്ല്ലയില്‍ ആകെ കരുതല്‍ വരുത്തിയാലോ എന്ന ആലോചനയും ആരോഗ്യ വകുപ്പിലുണ്ട്.