http://www.metrovaartha.com/image/image.php?src=/uploads/news/29052015907406421275651394.jpg&w=710&h=400

ജേക്കബ് തോമസിനെതിരായ  കേസ് റദ്ദാക്കാനാവില്ല ഹൈക്കോടതി

ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അനധികൃത സ്വത്തു സന്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അനധികൃത സ്വത്തു സന്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയത്.

ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബിനാമി പേരില്‍ തമിഴ്‌നാട്ടിലടക്കം ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂരിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് 1998 ലെ പ്രൊഹിബിഷന്‍ ഓഫ് ബേനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.