http://www.metrovaartha.com/image/image.php?src=/uploads/news/29052015907590271010477662.jpg&w=710&h=400

പരിശോധനകള്‍ ഉറപ്പുപറയുന്നു കേരളത്തില്‍ സമൂഹവ്യാപനമില്ല

സ്ഥിതി അല്‍പം രൂക്ഷമായിരിക്കുന്ന  കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. മാര്‍ക്കറ്റുകളിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ജില്ല ആയതിനാലാണിത്.

 തിരുവനന്തപുരം : കൊവിഡ് രോഗബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സമൂഹവ്യാപനമില്ല. സ്ഥിതി അല്‍പം രൂക്ഷമായിരിക്കുന്ന  കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. മാര്‍ക്കറ്റുകളിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ജില്ല ആയതിനാലാണിത്.

 നിലവില്‍ 19 പേര്‍ക്കാണ് കണ്ണൂര്‍ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. കേരളത്തില്‍ മറ്റെല്ലായിടത്തും പത്ത് ശതമാനമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത് പക്ഷെ വിടെ അത് 20 ശതമാനത്തോളമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ശന നിലപാടിലേക്ക് മാറുന്നത്.

 കേരളത്തില്‍ ഈ മാസം 10 മുതല്‍ 23വരെയുള്ള 289 കേസുകളില്‍ 38 എണ്ണം മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ ആഴച്ചയില്‍ 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ ആകറ്റീവായി 557 പേരുടെ കണക്ക് എടുത്താല്‍ അതില്‍ ആകെ സമ്പര്‍ക്കത്തിലൂടെ രോഗം വന്നിരിക്കുന്നത് 45 പേര്‍ക്കാണ്. ഈ കേസുകളിലെല്ലാം തന്നെ രോഗബാധയുടെ ഉറവിടം കണ്ടത്തിയിട്ടുണ്ട്.

 ഐ സി എം ആര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ നടത്തിയ പരിശോധനകളും സമൂഹവ്യാപാന സാധ്യത തള്ളിയിരിക്കുകയാണ്. നിലവില്‍ വന്നിരിക്കുന്ന രോഗബാധ കേരളത്തിന്റെ ആരോഗ്യ രംഗം പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് അത് കണ്ടു തന്നെയാണ് മുന്നൊരുക്കങ്ങള്‍ നടത്തിരിക്കുന്നത്. bഎന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ആളുകള്‍ നീങ്ങേണ്ടതുണ്ട്. ആശുപത്രികള്‍ സജ്ജമാണ്.