http://www.metrovaartha.com/image/image.php?src=/uploads/news/2905201590734185717863895.jpg&w=710&h=400

പശ്ചിമബംഗാൾ ഫയർ സർവീസ് മന്ത്രി സുജിത് ബോസിന് കൊവിഡ് 19 സ്ഥിരീകരിച്ചു

എവിടെ നിന്നാണു മന്ത്രിക്കു രോഗം ബാധിച്ചതെന്നു കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മന്ത്രിയുടെ സമ്പർക്കപ്പട്ടികയും തയാറാക്കി.

കോൽക്കത്ത: പശ്ചിമബംഗാൾ ഫയർ സർവീസ് മന്ത്രി സുജിത് ബോസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തേക്കു തിരികെയെത്തുന്ന കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ചുമതലയായിരുന്നു ബോസിന്. കഴിഞ്ഞദിവസം പനി ബാധിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.

എവിടെ നിന്നാണു മന്ത്രിക്കു രോഗം ബാധിച്ചതെന്നു കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മന്ത്രിയുടെ സമ്പർക്കപ്പട്ടികയും തയാറാക്കി. പശ്ചിമബംഗാളിൽ വ്യാഴാഴ്ച 344 പേർക്കാണു പുതുതായി രോഗം പിടിപെട്ടത്. സംസ്ഥാനത്താകെ 4536 പേർക്കു രോഗം ബാധിച്ചു. 229 പേർ മരിച്ചു.