http://www.metrovaartha.com/image/image.php?src=/uploads/news/2905201590740154176933964.jpg&w=710&h=400

കൊടിയേരിയുടെ ചൂണ്ടയില്‍ ആരുകൊത്തും

പരസ്പരം പോരടിച്ചു നില്‍ക്കുന്ന കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന്  ഇടതുപക്ഷത്തേക്ക് ചേക്കേറുന്നവരെ തടയാന്‍  യു ഡി എഫ് നേതൃത്വം സജീവമായി രംഗത്ത്.  

 കോട്ടയം : പരസ്പരം പോരടിച്ചു നില്‍ക്കുന്ന കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന്  ഇടതുപക്ഷത്തേക്ക് ചേക്കേറുന്നവരെ തടയാന്‍  യു ഡി എഫ് നേതൃത്വം സജീവമായി രംഗത്ത്.   ജോസ് കെ മാണി ഇടത്തേക്ക് എന്ന പ്രചരണം ആദ്യം ജോസഫ് ഗ്രൂപ്പാണ് തുടങ്ങിയത്. ഫ്രാന്‍സിസ് ജോര്‍ജും, സംഘവും വന്നതിനുശേഷം വളരെ ശക്തമായി ഈ ആക്ഷേപം അവരുടെ നേതാക്കള്‍ ഉന്നയിച്ചിരുന്നു.

 അതിനുശേഷമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് അവകാശവാദം അവര്‍ ഉന്നയിച്ചത് . എന്നാല്‍ തങ്ങള്‍ രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണിയും കൂട്ടരും.  പാലയിലെ തോല്‍വിക്കു പിന്നാലെ ഈ വിലപേശലില്‍ കൂടി തോറ്റാല്‍ അടുത്ത സീറ്റ് വീതം വയ്പ്പില്‍ ഒന്നും കിട്ടില്ലന്ന് അവര്‍ക്കറിയാം . ഇതിനിടെ ജോസഫ് തന്നെ മുഖ്യമന്ത്രിയെ കണ്ടു, അതോടെ ജോസഫ് ഇടത്തേക്ക് എന്ന പ്രചരണം മറുപക്ഷം സജീവമാക്കി.  

 അതിനു പിന്നാലെ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐ എം സന്നദ്ധമാണെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.  'ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഈ നിലപാട് വ്യക്തമാക്കല്‍. . 'ഇപ്പോള്‍ അപ്രകാരമൊരു ചര്‍ച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും.

നാലു വര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ പ്രത്യേകത, ഇക്കാലയളവില്‍ എല്‍ഡിഎഫിലും സിപിഐ എമ്മിലും ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം നിലനില്‍ക്കുന്നുവെന്നതാണെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പല വിഷയത്തിലും സിപിഐ എമ്മില്‍പ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായി പരിഹരിച്ചു. ഇന്ന് പൂര്‍ണ ഐക്യത്തോടെ പാര്‍ടി മുന്നോട്ടുപോവുകയാണെന്നു കൊടിയേരി ലേഖനത്തില്‍ പറയുന്നുണ്ട്.

രണ്ട് പക്ഷത്തെ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതാണ് ഇപ്പോള്‍ യു ഡി എഫിനെ ആശങ്കപ്പെടുത്തുന്നത്. ഒരു കൂട്ടരെ കൂട നിര്‍ത്തിയാല്‍ മറുപക്ഷം പോകും ആരെ തള്ളും എന്നതാണ് നിലവിലെ പ്രശ്‌നം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പി ജെ ജോസഫിനൊപ്പമാണ്.