പുതിയ ഉത്പന്നങ്ങളുമായി റിയല്‍മി
സാങ്കേതിക മേഖലയില്‍ പുതിയ ഉത്പന്നങ്ങളുമായി റിയല്‍മി എത്തുന്നു. സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് വാച്ച്, ബഡ്സ് എയര്‍ നിയൊ, 10000 എംഎഎച്ച് പവര്‍ബാങ്ക് 2 എന്നിവയാണ് റിയല്‍മി പുറത്തിറക്കുന്നത്.
കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ ഉത്പന്നങ്ങളുമായി റിയല്‍മി എത്തുന്നു. സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് വാച്ച്, ബഡ്സ് എയര്‍ നിയൊ, 10000 എംഎഎച്ച് പവര്‍ബാങ്ക് 2 എന്നിവയാണ് റിയല്‍മി പുറത്തിറക്കുന്നത്. രാജ്യത്തെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒഫ് തിങ്ക്സ് (എഐഒടി) മേഖലയില്‍ പുതിയ ഉത്പന്നങ്ങള്‍ ഇറക്കുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് കമ്പനി വൈസ് പ്രസിഡന്റും സിഇഒയുമായ മാധവ് ഷേത്ത് പറഞ്ഞു.
മികച്ച മീഡിയാടെക് 64ബിറ്റ് ക്വാഡ് കോര്‍ പ്രോസസര്‍, ഡോള്‍ബി ഓഡിയൊ, സര്‍ട്ടിഫൈഡ് 24 ഡബ്ല്യൂ ക്വാഡ് സ്റ്റീരിയൊ സ്പീക്കര്‍ തുടങ്ങിയവ അടങ്ങിയതാണ് സ്മാര്‍ട്ട് ടിവി. 32, 43 ഇഞ്ചുകളില്‍ ലഭ്യം. നെറ്റ്ഫ്ളിക്സ്, യുട്യൂബ്, പ്രൈം വിഡിയൊ എന്നിവ ഇന്‍ബില്‍റ്റാണ്. അള്‍ട്രാഹൈ 400 നിറ്റ്സ് ഉയര്‍ന്ന തെളിച്ചം, ക്രോമ ബൂസ്റ്റ് തുടങ്ങിയ സാങ്കേതികതയുള്ള റിയല്‍മി സ്മാര്‍ട്ട് ടിവിയുടെ 43 ഇഞ്ച് മോഡലിന് 21,999രൂപയും 32 ഇഞ്ചിന് 12,999 രൂപയുമാണ് വില. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12ന് റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ വില്‍പ്പനയ്ക്കെത്തും.
1.4 ഇഞ്ച് കളര്‍ ടച്ച് സ്ക്രീന്‍, 2.5 ഡി കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 3 പരിരക്ഷ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 68 റേറ്റിങ് തുടങ്ങിയവയുമായാണ് റിയല്‍മി സ്മാര്‍ട്ട് വാച്ചിന്റെ വരവ്. ഏഴു മുതല്‍ ഒന്‍പതു ദിവസം വരെയാണ് ബാറ്ററി ആയുസ്. പവര്‍ സേവിങ് മോഡില്‍ 20 ദിവസം വരെ പോകും. ബ്ലഡ് ഓക്സിജന്‍ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയവയും അറിയാം, 3,999 രൂപയാണ് വില. ചുവപ്പ്, നീല, പച്ച സ്ട്രാപ്പുകള്‍. ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ വാങ്ങാവുന്നതാണ്.
കുറഞ്ഞ ലേറ്റന്‍സി ബ്ലൂടൂത്ത്, 13 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ്, ഹൈ പെര്‍ഫോര്‍മന്‍സ് ആര്1 ചിപ്സെറ്റ് തുടങ്ങിയ സവിശേഷതകളുമായാണ് റിയല്‍മി ബഡ്സ് എയര്‍ നിയൊയുടെ വരവ്. 17 മണിക്കൂര്‍ ബാറ്ററി ലൈഫുണ്ട്. വില 2,999 രൂപ. റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്.
ടു-വേ ക്വിക്ക് ചാര്‍ജിലും യുഎസ്ബി-എ, യുഎസ്ബി-സിയിലുമാണ് റിയല്‍മി 10,000 എംഎഎച്ച് പവര്‍ബാങ്ക് 2ന്റെ വരവ്. ഉയര്‍ന്ന സാന്ദ്രതയുള്ള ലിഥിയം പോളിമര്‍ ബാറ്ററി സെല്ലുകള്‍ നിരവധി റീചാര്‍ജുകള്‍ക്കു ശേഷവും ശേഷി ഉറപ്പുവരുത്തുന്നു. കറുപ്പ്, മഞ്ഞ നിറങ്ങളില്‍ ലഭ്യം. വില 999 രൂപ. റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യം.