ആപ്പിനെതിരെ വമ്പന്‍മാര്‍ ലക്ഷ്യം കേരള വിപണി
ഇന്ത്യയില്‍ ഉടനീളം മദ്യം ഓണ്‍ ലൈന്‍ ഡെലിവറി നടത്താന്‍ ശ്രമം നടത്തുന്ന കമ്പനിയും അതോടൊപ്പം കേരളത്തിലെ സര്‍ക്കാര്‍ ബിസിനസ് ലഭിക്കാതെ പോയ വമ്പന്‍മാരുമാണ് രംഗത്തുള്ളത്. കോടികള്‍ ലാഭം പ്രതീക്ഷിച്ചെത്തിയ പലരെയും ഒഴിവാക്കിയാണ് കുറഞ്ഞ നിരക്കില്‍ സ്റ്റാര്‍ട്ടപ്പിന് അവസരം ലഭിച്ചത്.
കൊച്ചി : മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ നീക്കത്തിനു പിന്നില്‍ ഐടി മേഖലയില്‍ നിന്നുള്ള വമ്പന്‍മാരും , മദ്യം ഹോംഡെലിവറി നടത്താന്‍ ശ്രമം നടത്തുന്ന കമ്പനികളും. കേരളത്തിലെ സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട്പ്പ് വിഭാവനം ചെയത് ആപ്പിനെ തകര്‍ത്ത് മദ്യവിതരണത്തില്‍ വമ്പന്‍ കമ്പനികള്‍ക്ക് കടന്നു കൂടാന്‍ നീക്കം നടത്തുന്നതായി സൂചന.
ഇന്ത്യയില്‍ ഉടനീളം മദ്യം ഓണ്‍ ലൈന്‍ ഡെലിവറി നടത്താന്‍ ശ്രമം നടത്തുന്ന കമ്പനിയും അതോടൊപ്പം കേരളത്തിലെ സര്‍ക്കാര്‍ ബിസിനസ് ലഭിക്കാതെ പോയ വമ്പന്‍മാരുമാണ് രംഗത്തുള്ളത്. കോടികള്‍ ലാഭം പ്രതീക്ഷിച്ചെത്തിയ പലരെയും ഒഴിവാക്കിയാണ് കുറഞ്ഞ നിരക്കില്‍ സ്റ്റാര്‍ട്ടപ്പിന് അവസരം ലഭിച്ചത്.
കമ്പനിയെ ടെന്‍ണ്ടറലൂടെ തിരഞ്ഞെടുത്ത സമയം മുതല്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും ആപ്പ് പുറത്തുവരുന്നതിന് മുന്‍പുതന്നെ പ്രചരണം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ടെന്‍ഡര്‍ എടുത്ത കമ്പനിക്ക് പ്രായോഗിക പരിചയകുറവുമൂലം വീഴ്ച്ചകള്‍ കൂടി സംഭവിച്ചതോടെ നീക്കം കൂടുതല്‍ ഊര്‍ജിതമായി. ഗൂഗിളിന്റെ അംഗീകാരം കിട്ടുന്നതിനു വേണ്ട നടപടികള്‍ പോലും അതിന്റെ ശരിയായ രീതിയില്‍ ചെയ്യാന്‍ ആപ്പ് നിര്‍മ്മാണം നടത്തിയ കമ്പനിക്ക് സാധിച്ചിട്ടില്ലന്നാണ് പുറത്തുവരുന്ന വിവരം.
അതുപോലെ ഉപഭോക്താക്കളുടെ ഇടോക്കണ്‍ പരിശോധിക്കാന്‍ നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റ്വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണമെന്ന് ആരോപിച്ച് . പലര്‍ക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി അയച്ചാലും റജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്നും അല്ലന്നു പറയുന്നു.
എന്തായലും ബവ്ക്യൂ ആപ് തല്‍ക്കാലം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആപ് നിര്‍മാതാക്കള്‍ക്കു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നല്‍കിയാണിത്