http://www.metrovaartha.com/image/image.php?src=/uploads/news/290520159075630147673466.jpg&w=710&h=400

ഇനി മൂന്നു ദിവസം ശക്തമായ മഴ

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് . ഇതിന്റെ  സ്വധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് . ഇതിന്റെ  സ്വധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്,  മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.