ഇന്നത്തെ നക്ഷത്ര ഫലം (29-05-2020)
# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
അശ്വതി: ആഗ്രഹിച്ച പദവി ലഭിക്കും. ആത്മവിശ്വാസവും ഓര്‍മശക്തിയും പ്രവര്‍ത്തന ക്ഷമതയും നിഷ്കര്‍ഷയും വര്‍ധിക്കും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും.
ഭരണി: ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതും. സൗഹൃദ സംഭാഷണത്തിനു സാഹചര്യമുണ്ടാകും. പലവിധ സൗകര്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് താമസം മാറ്റും.
കാര്‍ത്തിക: സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും.
രോഹിണി: വാഹനം മാറ്റിവാങ്ങാന്‍ തയാറാകും. ജലമേളയില്‍ പങ്കെടുക്കും. അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടും. പ്രതികരണശേഷി വര്‍ധിക്കും.
മകയിരം: വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നല്‍കും. ഊഹ കച്ചവടത്തില്‍ വിജയിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.
തിരുവാതിര: കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാനിടവരും. പ്രവര്‍ത്തനവിജയത്താല്‍ പുതിയ പദ്ധതിയെപ്പറ്റി പുനരാലോചിക്കും.
പുണര്‍തം: സുഹൃത്സഹായഗുണം ഉണ്ടാകും. യാത്രാക്ലേശത്താല്‍ നിശ്ചിതസമയത്ത് ഒരു കാര്യവും സാധിക്കുകയില്ല. സമകാലിനസംഭവങ്ങളോടു പ്രതികരിക്കും.
പൂയം: താരതമ്യേന കുറഞ്ഞവിലക്ക് ഭൂമിവാങ്ങുവാനിടവരും. സാങ്കേതികകാരണങ്ങളാല്‍ യാത്ര മാറ്റിവെക്കും. മഹദ്വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.
ആയില്യം: പ്രത്യുപകാരം ചെയുവാന്‍ സാധിക്കും. പിതൃസ്വത്ത് വില്പന ചെയാന്‍ തീരുമാനിക്കും. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും.
മകം: സമാനപദ്ധതികളില് വിജയിക്കും. ആഗ്രഹസാഫല്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. മനസന്തോഷമുണ്ടാകും.
nപൂരം: ആഗ്രഹ നിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്.
ഉത്രം: സജീവ സാന്നിദ്ധ്യത്തില്‍ സര്‍വ കാര്യവിജയമുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം.
അത്തം: ഊഹകച്ചവടത്തില്‍ സാമ്പത്തികനേട്ടമുണ്ടാകും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. തേടിവന്ന സൗഭാഗ്യം സര്‍വാത്മനാ സ്വീകരിക്കും.
ചിത്ര: ശമ്പളവര്‍ധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും. നറുക്കെടുപ്പില്‍ വിജയിക്കും.
ചോതി: പ്രവര്‍ത്തനരഹിതമായ സ്ഥാപനം വില്പന ചെയും. അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.
വിശാഖം: നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. പ്ര വൃത്തിമണ്ഡലങ്ങളില് നിന്നും സാമ്പത്തിക പുരോഗതി ഉണ്ടാകും. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതനാകും.
അനിഴം: ബന്ധുവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. സുകൃതകര്മങ്ങള്ക്കും ധര്‍മപ്രവൃത്തികള്‍ക്കും സര്‍വാത്മനാ സഹകരിക്കും.വിജ്ഞാനങ്ങള്‍ കൈമാറുവാനവസരമുണ്ടാകും
തൃക്കേട്ട: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാൻ അവസരമുണ്ടാകും .പ്രവര്‍ത്തന വൈകല്യം പരിഹരിക്കാൻ വിദഗ്ദ്ധോപദേശം തേടും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും
മൂലം: ഈശ്വരപ്രാര്ഥനകളില് ആഗ്രഹസാഫല്യമുണ്ടാകും. തൊഴില്‍പരമായി ദൂരയാത്ര വേണ്ടിവരും. വിതരണമേഖല മെച്ചപ്പെടും. ഉദാസീനമനോഭാവം ഉപേക്ഷിക്കണം.
പൂരാടം: വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ഭക്ഷണസുഖക്കുറവിനാല് നിദ്രാഭംഗം അനുഭവപ്പെടും. ശുഭകര്മങ്ങള്ക്കുള്ള യാത്രമാറ്റിവെക്കും. ജാ മ്യം നില്‍ക്കരുത്.
ഉത്രാടം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഈശ്വര ആരാധനാകളാല് മാനസികസംഘര്‍ഷത്തിനു കുറവു തോന്നും. വ്യവസ്ഥകള്‍ പാലിക്കും.
തിരുവോണം: വ്യവസ്ഥകള്‍ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. അഹംഭാവം ഉപേക്ഷിക്കണം. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിക്കാൻ തീരുമാനിക്കും.
അവിട്ടം: പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയങ്ങല്‍ കണ്ടെത്തും. കര്‍മമേഖലകളില്‍ ഉണര്‍വ് ഉണ്ടാകും. വിരോധികളായിരുന്ന പലരും മിത്രങ്ങളായിത്തീരും.
ചതയം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പരിശ്രമസാഫല്യമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരോരുട്ടാതി: പുത്രന്റെ അമിതചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിതരണമേഖലയില്‍ ഉണര്‍വ് ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.
ഉത്രട്ടാതി: അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കാര്യങ്ങള്‍ പ്രതികൂലമാകും. വാതനാഡീ രോഗങ്ങള്‍ക്ക് ആയുര്‍വേദചികിത്സ തുടങ്ങും. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
രേവതി: കടം വീട്ടുവാനായി ഭൂമിവില്‍ക്കാൻ തയാറാകും. അസ്ഥാനത്തുള്ള വാക്കുകള്‍ അബദ്ധമായിത്തീരും. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും.