
വെണ്ടയ്ക്ക റോസ്റ്റ്
# ബിനിത ദേവസി
ചേരുവകൾ
വെണ്ടയ്ക്ക - 300 ഗ്രാം
സവാള - 3 എണ്ണം
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുളക്പൊടി -1 ടീസ്പൂൺ
മഞ്ഞപ്പൊടി - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ
തയാറാക്കേണ്ടത്
ചീനച്ചട്ടിയിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കഷണങ്ങളാക്കി നുറുക്കിയ വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക, ശേഷം അതിലേക്ക് ഒരു സവാള നാല് കഷണങ്ങളാക്കി അരിഞ്ഞതുകൂടി ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും ജീരകവും ചേർക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക, ശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർത്ത് ഇളക്കുക, അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം 1 ചെറിയ ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് മൂടി വച്ച് വേവിക്കുക. ശേഷം അതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന വെണ്ടയ്ക്ക കഷണങ്ങൾ കൂടി ചേർത്ത് മൂടി വയ്ക്കുക. ഒരു മിനിറ്റിനു ശേഷം ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.