http://www.metrovaartha.com/image/image.php?src=/uploads/news/2905201590738869268370257.jpg&w=710&h=400

വരുമാനമില്ലന്ന് ഉദ്യോഗസ്ഥര്‍ , ബവ് ക്യൂ ആപ്പ് മാറ്റാന്‍ നീക്കം

മദ്യ കച്ചവടത്തില്‍ ആദ്യദിവസം പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനെ തുടര്‍ന്ന് പുതുതായി ഏര്‍പ്പെടുത്തിയ ആപ് സംവിധാനം പിന്‍വലിക്കാന്‍ ബിവറേജസ് കോപ്പറേഷനില്‍ ഉന്നത തല നീക്കം. 

 കൊച്ചി : മദ്യ കച്ചവടത്തില്‍ ആദ്യദിവസം പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനെ തുടര്‍ന്ന് പുതുതായി ഏര്‍പ്പെടുത്തിയ ആപ് സംവിധാനം പിന്‍വലിക്കാന്‍ ബിവറേജസ് കോപ്പറേഷനില്‍ ഉന്നത തല നീക്കം. മാസങ്ങളോളം അടച്ചിട്ട് തുറന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായ അത്രയും വ്യാപാരം കേരളത്തില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിക്കണമെന്ന ലവശ്യവുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്.

 മദ്യം വാങ്ങാന്‍ വേണ്ടിമാത്രമുള്ള ആപ്പ് ഫോണില്‍ ഉപയോഗിക്കാന്‍ നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ പലരും ഉപയോഗിക്കില്ലന്നും ഇവര്‍ വാദിക്കുന്നു. ഇന്ന് രാവിലെ  മദ്യവില്‍പ്പനയ്ക്കുള്ള ബവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതും ഇവരുടെ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.   ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍  ഐടി, എക്‌സൈസ്, ബവ്‌കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആപ് ഈ നിലയില്‍ തുടരണോ പകരം സംവിധാനം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യു.

 ഇ-ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറയ്ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഉപഭോക്താക്കളുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ  ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇ-ടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റ്വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.ഒടിപി അയച്ചാലും റജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.