ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ വിവാഹിതനായി
വധൂവരന്മാരുൾപ്പെടെ ചടങ്ങിനെത്തിയവരെല്ലാം മാസ്ക് ധരിച്ചിരുന്നു. ബന്ധുമിത്രാദികളുടെയും സഖാക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്താനാണ് ആഗ്രഹിച്ചതെന്നും ലോക്ഡൗൺ മൂലം അതിന് കഴിയാതെ വന്ന സാഹചര്യത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കണമെന്നും കടകംപള്ളി പ്രിയപ്പെട്ടവരോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നു.
തിരുവനന്തപുരം: ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മന്ത്രിപുത്രന്റെ വിവാഹം. സഹകരണ- ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും (ടെക്നോളജിസ്റ്റ്, എനർജി മാനെജ്മെന്റ് സെന്റർ) കൊല്ലം കഴ്സൺ നഗർ കച്ചേരി വാർഡ് ശ്രീശങ്കര വിലാസത്തിൽ രമേശ് ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവുമാണ് വധുവിന്റെ വീട്ടിൽ വിവാഹിതരായത്.