https://assets.doolnews.com/2020/05/sadi-shoot-399x227.jpg

സൗദി അറേബ്യയില്‍ വെടിവെപ്പ്, ആറു പേര്‍ കൊല്ലപ്പെട്ടു

by

റിയാദ്: സൗദി അറേബ്യയിലെ അസിര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സംഘമാളുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.യെമനുമായി അതിര്‍ത്തി പങ്കിടുന്ന അസിര്‍ പ്രവിശ്യയിലെ അല്‍ അമൊഹയിലാണ് വെടിവെപ്പുണ്ടായത്.

ആയുധങ്ങള്‍ പിടിച്ചെടുത്തതായി കേണല്‍ സൈദ് മുഹമ്മദ് ദബാഷ് അറിയിച്ചു. 30 നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക