https://www.deshabhimani.com/images/news/large/2020/05/untitled-1-869840.jpg

കോവിഡ്‌ പ്രതിരോധം: ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ചത്‌ 384.69 കോടി, ചെലവായത്‌ 506.32 കോടി

by

തിരുവനന്തപുരം > കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു. മാർച്ച് 27, 2020 മുതൽ ഇന്ന് വരെയുള്ള രണ്ടു മാസക്കാലയളവിൽ ഈ അക്കൗണ്ടിൽ ലഭിച്ച തുക 384.69 കോടി രൂപയാണ്. ഇതേ കാലയളവിൽ ഈ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിൽ നിന്നും 506.32 കോടി രൂപ ചിലവഴിച്ചു. ഭക്ഷ്യധാന്യ കിറ്റുകൾക്കായി സിവിൽ സപ്ളൈസ് വകുപ്പിന് 350 കോടി രൂപയും, പ്രവാസികളുടെ ആവശ്യങ്ങൾക്കായി നോർക്കയ്ക്ക് 8.5 കോടി രൂപയും, ധന സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയും ആണ് ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളത്.