https://assets.doolnews.com/2020/05/wuhan_banner-399x227.jpg

'എനിക്ക് തോന്നുന്നത് ഇപ്പോള്‍ ശാസ്ത്രം രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്'; ആരോപണങ്ങളില്‍ പ്രതികരണവുമായി ചൈനയിലെ ബാറ്റ് വുമണ്‍

by

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്താകമാനം നടന്ന ചര്‍ച്ചകളില്‍ ഇടം പിടിച്ചതാണ് ചൈനയിലെ വുഹാനിലെ വൈറോളജി ലാബ്. അപകടകാരികളായ വൈറസുകളെ പറ്റി പഠനം നടത്തുന്ന ഈ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതാകാന്‍ സാധ്യതയുണ്ടെന്ന് ഒരു ഘട്ടത്തില്‍ അമേരിക്കന്‍ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ വുഹാന്‍ ലാബില്‍ നടന്ന പരീക്ഷണങ്ങളെ പറ്റി വിശദമാക്കുകയാണ് വുഹാന്‍ ലാബിലെ പ്രശ്‌സ്ത വൈറോളജിസ്റ്റായ ഷി സെന്‍ഗ്ലി. ചൈനീസ് മാധ്യമമായ സി.ജി.ടി.എന്നിനോട് വൈറോളജിസ്റ്റിന്റെ പ്രതികരണം. 15 വര്‍ഷത്തോളമായി വവ്വാലുകളില്‍ നിന്നു വരുന്ന കൊറോണ വൈറസുകളെ പറ്റി പഠനം നടത്തുന്ന വനിതയാണ് ഷി സെന്‍ഗ്ലി. ബാറ്റ് വുമണ്‍ എന്ന പേരിലാണ് ഇവര്‍ ചൈനയില്‍ അറിയപ്പെടുന്നത്.

Q.പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് താങ്കളുടെ സംഘം കൊറോണ വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പകര്‍ച്ച രോഗാണുവിനെ കണ്ടെത്താന്‍ വേണ്ടി എന്തൊക്കെയാണ് താങ്കള്‍ പിന്നീട് ചെയ്തത്?

Ans. 2019 ഡിസംബര്‍ 30ന് ഉച്ചയ്ക്കാണ് ഞങ്ങള്‍ സാമ്പിളുകള്‍ ശേഖരിച്ചത്. ഞങ്ങള്‍ ഈ സാമ്പിളുകളില്‍ കൊറോണ വൈറസ് പഠനങ്ങള്‍ നടത്തി. അജ്ഞാതമായ ഒരു ന്യൂമോണിയയില്‍ നിന്നുള്ള സാമ്പിളുകളാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. ഞങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ വളരെ പെട്ടന്ന് തന്നെ സാമ്പിളുകളെ തരം തിരിച്ചു. പകര്‍ച്ചരോഗാണുക്കളെ ഐസൊലേറ്റ് ചെയ്തു.

ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഈ സാമ്പിളുകളില്‍ ഒരു പുതിയ കൊറോണ വൈറസുകള്‍ ഉള്ളതായി ഞങ്ങള്‍ മനസ്സിലാക്കി. ഇതിന്റെ എല്ലാ ജനിതക ഘടനാ ക്രമവും ശേഖരിച്ചു. ഇതില്‍ നിന്നും വ്യക്തമായത് ഈ പുതിയ പകര്‍ച്ച രോഗം നിലവില്‍ നമ്മള്‍ക്കറിയാവുന്ന വൈറസുകള്‍ പോലെയല്ല. അതിനാല്‍ ഇതിന് ഞങ്ങള്‍ നോവല്‍ കൊറോണ വൈറസ് എന്ന് പേര് നല്‍കി.

https://www.doolnews.com/assets/2020/05/wuhan-lab-1.jpg

ശേഷം രാജ്യത്തെ മറ്റു രണ്ട് മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടുകളുമായി ചേര്‍ന്ന് ഈ വൈറസിന്റെ മുഴുവന്‍ ജനിതക ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ 2020 ജനുവരി 12 ന് ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചു. ഇതേസമയം തന്നെ ജനിതക ലൈബ്രറിയായ GISAID നും വിവരങ്ങള്‍ കൈമാറി. വാക്‌സിന്‍ വികസനത്തിനും മരുന്ന് പരിശോധനയ്ക്കും ഗവണ്‍മെന്റുകളും ശാസ്ത്രജ്ഞരും ഉപയോഗിക്കുന്ന ലൈബ്രറിയാണിത്.

Q. ഈ വൈറസിന്റെ ജനിതക ഘടന പരിശോധന പൂര്‍ത്തിയായതും ലോകത്തിനു ഇത് കൈമാറിയതിനും ശേഷം നിങ്ങളുടെ ജോലി പൂര്‍ത്തിയായതായി കരുതുന്നുണ്ടോ?

ans.യഥാര്‍ത്ഥത്തില്‍ ഇല്ല, ഞങ്ങള്‍ മുമ്പ് ചെയ്തിരുന്ന ജോലി പകര്‍ച്ച രോഗാണുവിനെ കണ്ടെത്തുന്നതിന്റെ ഭാഗം മാത്രമാണ്. ഇതിലൂടെ ഇതിന്റെ ജനിതക വിവരങ്ങള്‍ അറിയാനും ഏത് തരത്തിലുള്ള വൈറസാണിതെന്ന് മനസ്സിലാക്കാനും പറ്റും. യഥാര്‍ത്ഥത്തില്‍ പകര്‍ച്ചരോഗാണു കണ്ടെത്തലിലെ ഒരു പ്രധാന പടിയാണ് മൃഗരോഗബാധ പരീക്ഷണം.

ഇത്തരം പരീക്ഷണങ്ങളെ coch’s postulates ( രോഗാണുവും രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയത് ശാസ്ത്രീയ മാനദണ്ഡങ്ങളെ സൂചിപ്പിക്കുന്നത്.) എന്നാണ് വിളിക്കുന്നത്.

മൃഗങ്ങളിലെ രോഗബാധയുടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏത് രോഗാണുവാണ് ഒരു രോഗത്തിന് കാരണമെന്ന് മനസ്സിലാക്കാന്‍ കഴിയൂ.

അനിമല്‍ മോഡല്‍ ഉണ്ടെങ്കില്‍ അത് പെട്ടന്ന് പരീക്ഷണങ്ങള്‍ക്കുപയോഗിക്കാന്‍ പറ്റും. ഒരു വട്ടം മൃഗങ്ങളിലെ പരീക്ഷണം ഞങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണ എലികളില്‍ ഫെബ്രുവരി ആറിനായിരുന്നു അത് നടത്തിയത്. ഇതില്‍ നിന്നും തെളിഞ്ഞത് മൃഗങ്ങളില്‍ ചില ന്യൂമോണിയ ലക്ഷണങ്ങള്‍ കാണുന്നു എന്നതാണ്.

https://www.doolnews.com/assets/2020/05/corona-virus-2.jpg

ഇതിനു ശേഷം ഫെബ്രുവരി 9 ന് കുരങ്ങുകളില്‍ ( rhesus monksey) പരീക്ഷണം നടത്തി. ഈ രണ്ടു പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞത് ഞങ്ങള്‍ ഐസൊലേറ്റ് ചെയ്ത് വെച്ച കൊറോണ വൈറസ് ആണ് അജ്ഞാതമായ ന്യൂമോണിയക്ക് കാരണമെന്നാണ്.

Q.ഈ വൈറസിന്റെ പൊട്ടിപ്പുറപ്പെടലിനു ശേഷം താങ്കളും താങ്ങളുടെ ടീമും നടത്തിയ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു.

ഞങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിയെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ചെറിയ സമയ പരിധിക്കുള്ളില്‍ രോഗാണു സാമ്പിളുകളെ ശേഖരിക്കാന്‍ ഞങ്ങള്‍ക്കായി. ജനിതഘടന വിവരം ശേഖരിക്കലും മൃഗങ്ങളിലെ പരീക്ഷണവും സമയമെടുക്കാതെ പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്കായി.

Q.നിങ്ങള്‍ക്കും നിങ്ങളുടെ സംഘത്തിനും കൊറോണ വൈറസുകളുടെ പഠനത്തില്‍ പത്ത് വര്‍ഷത്തിലേറെയുള്ള അനുഭവം ഉണ്ടെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇതിനും ഇപ്പോഴെത്തെ നിങ്ങളുടെ പ്രവര്‍ത്തനത്തിനും എന്തെങ്കിലും ബന്ധമുണ്ടോ?

വളരെയധികം ഉണ്ട്. ഞങ്ങള്‍ വവ്വാലുകളിലെ കൊറോണ വൈറസിനെ പറ്റിയുള്ള പഠനം തുടങ്ങുന്നത് 2004 ലാണ്. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സംഘം വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ടെക്‌നോളജികള്‍, മെത്തേഡുകള്‍, ഗവേഷണ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്‌ക്കൊപ്പം കഴിവുകളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരമൊരു ശേഖരണം അജ്ഞാത ന്യൂമോണിയയുടെ കാരണം നേരത്തെ മനസ്സിലാക്കാന്‍ സഹായിച്ചു.

Q.ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഈ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ താങ്കളുടെ പ്രതികരണത്തെ എങ്ങനെ സഹായിച്ചു എന്ന് വിശദമാക്കാമോ?

ആദ്യമായി 15 വര്‍ഷത്തെ ഗവേഷണത്തിലൂടെ എങ്ങനെയാണ് സാര്‍സ് പോലുള്ള വൈറസുകളെ കണ്ടെത്തുക എന്നത് ഞങ്ങള്‍ക്ക് വ്യക്തമായി. കണ്ടെത്തലിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായത് പ്രകൃതിയില്‍ ജനിതക വൈവിധ്യം ഉണ്ടെന്നാണ്. നമ്മളതിനെ വിളിക്കുന്നത് സാര്‍സുമായി ബന്ധപ്പെട്ട വൈറസുകള്‍ എന്നാണ്. ഇത്തരം വൈറസുകളുടെ കണ്ടെത്തലുകള്‍ ചൂണ്ടാക്കാട്ടുന്നത് സാര്‍സ് വൈറസ് മാത്രമല്ല, സാര്‍സ് പോലെയുള്ള മറ്റു വൈറസുകളും മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുമെന്നാണ്.

https://www.doolnews.com/assets/2020/05/dool-banner-template-wuhan.jpg

                  വുഹാന്‍ ലാബ്

അതിനാല്‍ ഒരു വശത്ത് ഞങ്ങള്‍ ഇതിന്റെ വ്യാപനത്തിലും ജനിതക പശ്ചാത്തലത്തിലും പഠനം നടത്തി. മറ്റൊരു വശത്ത് ലബോറട്ടറികളില്‍ ഇതിന്റെ മോളിക്യുലര്‍ ബയോളജി പരീക്ഷണങ്ങള്‍ നടത്തി. വവ്വാലുകളില്‍ നിന്നു വരുന്ന ഈ സാര്‍സ് സംബന്ധിയായ വൈറസുകള്‍ക്ക് മറ്റു ജീവികളില്‍ പടരാന്‍ സാധ്യതയുണ്ടോ എന്ന് വിലയിരുത്താനായിരുന്നു ഇത്.

ഇത്തരത്തിലുള്ള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്ല ഗവേഷണ അനുഭവവും പരിഹാരങ്ങളും കണ്ടുപിടിക്കാന്‍ സഹായിച്ചു. ഉദാഹരണത്തിന് ഞങ്ങളുടെ ന്യൂക്ലെക് ആസിഡ് ഡിറ്റെക്ഷന്‍ മെത്തേഡ്, ആന്റി ബോഡി ഡിറ്റെക്ഷന്‍ മെത്തേഡ്, വൈറസ് ഐസൊലേഷന്‍ ടെക്‌നോളജികള്‍, ഇവയെല്ലാം പൂര്‍ണമായും കണ്ടെത്തിയെടുക്കാന്‍ ഒരുപാട് സമയമെടുത്തിട്ടുണ്ട്. ഇതിനു ശേഷം ഒരു സാമ്പിള്‍ ഉണ്ടെങ്കില്‍, രോഗാണുവിനെ കണ്ടെത്താന്‍ കഴിയും.

Q.നിങ്ങളും സംഘവും അന്തരാഷ്ട്ര സഹകരണം നടത്തിയിട്ടുണ്ടോ? ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ അവയുടെ പങ്കെന്തായിരുന്നു?

ans.അന്താരാഷട്ര സഹകരണത്തിലെ ഞങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്നത് ലോകത്താകെയുള്ള മനുഷ്യരുടെ ആരോഗ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതായിരുന്നു. കാരണം നമുക്കറിയാം നിലനില്‍ക്കുന്നതും വരാന്‍ പോവുന്നതുമായ പകര്‍ച്ച വ്യാധികളെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക് അതിരുകളില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തെല്ലാമുള്ള മറ്റു ശാസ്ത്രജ്ഞരും ആവശ്യമാണ്. ഒപ്പം സര്‍ക്കാറുകള്‍ തുറന്നതും സുതാര്യവും സഹകരണാത്മവുമായിരിക്കണം. ഈ പുതിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കണം.
അതിനാല്‍ ആദ്യം മുതല്‍ക്കെ ഞങ്ങളുടെ ലക്ഷ്യം സഹകരണമായിരുന്നു. സഹകരണത്തിലൂടെ നമുക്ക് അന്യോന്യം നേട്ടം ലഭിക്കും. അങ്ങനെയെങ്കില്‍ എത്രയും പെട്ടന്ന് നമുക്ക് നിലനില്‍ക്കുന്ന വൈറസുകളെ പറ്റി മനസ്സിലാക്കാന്‍ പറ്റും.

ലബോറട്ടറികളിലെ പ്രവര്‍ത്തനത്തിന്, സാമ്പിളുകള്‍ ശേഖരിക്കുന്നതിന്, നേരത്തെയുള്ള മുന്നറിയിപ്പുകള്‍ക്ക്, വ്യത്യസ്ത മേഖലകളിലുള്ള ശാസ്ത്രജ്ഞരെ ആവശ്യമാണ്. ഒരു ചെറിയ സംഘത്തിന് ഒറ്റയ്ക്ക് ഈ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല.

https://www.doolnews.com/assets/2020/05/labaoratay-coronavirus.jpg

Q.ചില സഹകരണ പ്രൊജക്ടുകള്‍ക്കുള്ള ഫണ്ടിംഗ് നിര്‍ത്തിയിരിക്കുകയാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇത്തരം പ്രശ്‌നം ഉന്നയിച്ചത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവും. ആ പ്രൊജക്ടുകള്‍ നിര്‍ത്തിയതിനെ പറ്റി നിങ്ങള്‍ എന്താണ് കരുതുന്നത്?

എനിക്ക് തോന്നുന്നത് ഇപ്പോള്‍ ശാസ്ത്രം രാഷട്രീയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത് ശാസ്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. ഇത് വളരെ ഖേദകരമാണ്. ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍ ഇത് കാണാനിഷ്ടപ്പെടുന്നില്ല. ഞാന്‍ മുമ്പേ പറഞ്ഞതു പോലെ പകര്‍ച്ചവ്യാധി പരീക്ഷണങ്ങള്‍ തുറന്നതും സുതാര്യവുമായിരിക്കണം. അന്താരാഷ്ട്ര സഹകരണത്തിലൂടെ ഞങ്ങള്‍ക്ക് പുതിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള സാങ്കേതിക പിന്തുണ ലഭിക്കും. ഇത് മനുഷ്യകുലത്തിനാകെ സേവനം ചെയ്യും.

Q. എന്തൊക്കെയാണ് നിങ്ങളുടെ പുതിയ പ്രവര്‍ത്തനങ്ങള്‍

ans. അടുത്തതായി ഞാന്‍ എന്റെ മുന്‍പേ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. അജ്ഞാത രോഗാണുക്കളെ കണ്ടപിടിക്കുന്നതു പോലെയുള്ളവ. നമുക്കിയാം ലോകത്താകമാനം വിവിധ തരത്തിലുള്ള വവ്വാലുകള്‍ ഉണ്ട്. ഒപ്പം വന്യമൃഗങ്ങളും. നമ്മള്‍ കണ്ടെത്തിയ അജ്ഞാത വൈറസുകള്‍ എന്നത് ഒരു മഞ്ഞു മലയുടെ അറ്റം മാത്രമാണ്.

വൈറസുകളില്‍ നിന്നും മനുഷ്യരെ രക്ഷിക്കാനും അല്ലെങ്കില്‍ പുതിയ പകര്‍ച്ചവ്യാധിയുടെ ( കൊവിഡ്) രണ്ടാം ഘട്ട വ്യാപനം തടയുകയും വേണമെങ്കില്‍ നമ്മള്‍ പ്രകൃതിയിലെ വന്യ മൃഗങ്ങള്‍ വഹിക്കുന്ന വൈറസുകളെ പറ്റി പഠിക്കുകയും നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കുകയും വേണം. ഒപ്പം ഭാവി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കണ്ടെത്താനും, പ്രതിരോധിക്കാനും. ചികിത്സിക്കാനുമുള്ള മരുന്നുകളും പ്രതിവിധികളും ശേഖരിക്കാന്‍ നമുക്കാവണം.

https://www.doolnews.com/assets/2020/05/zhi-schengli.jpg

                   ഷി സെന്‍ഗ്ലി

Q. അടുത്തതായി ഇത്തരത്തിലുള്ള ഗവേഷണം പുനരാരംഭിക്കുമ്പോള്‍ ഇത് തുടരാനായി നിങ്ങള്‍ കാണുന്ന കാരണം എന്താണ്?

ans. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത്തരം വൈറസുകള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നുണ്ട്. നമ്മള്‍ പഠനം നടത്തിയില്ലെങ്കില്‍ അടുത്ത ഒരു രോഗം പൊട്ടിപ്പുറപ്പെടലിനു സാധ്യതയുണ്ട്. ഇത് നമ്മള്‍ക്കറിയാന്‍ കഴിയാതെയാവും.

https://www.doolnews.com/assets/2020/05/bat.jpg