https://www.deshabhimani.com/images/news/large/2020/05/untitled-1-869837.jpg

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന്‌ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

by

കൊച്ചി > അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച അർധരാത്രിക്കുശേഷം കേരള തീരത്തും അതിനോടുചേർന്നുള്ള അറബിക്കടലിലും മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ വ്യാഴാഴ്‌ച കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.