വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി എത്തിച്ചത് 500 പി.പി.ഇ കിറ്റുകൾ

by
https://jaihindtv.in/wp-content/uploads/2020/05/Rahul-Help-Wayanad-PPE-kits.jpg

വയനാട് ലോക്സഭ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി 500 പി.പി.ഇ കിറ്റുകളാണ് എംപി പുതുതായി മണ്ഡലത്തിൽ എത്തിച്ചിരിക്കുന്നത്,

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ 50 തെർമൽ സ്കാനർ, 20000 മാസ്ക്ക്, 1000 ലിറ്റർ സാനിറ്റൈസർ എന്നിവ ജില്ലാ ഭരണകൂടങ്ങൾക്ക് രാഹുൽ ഗാന്ധി നേരത്തെ കൈമാറിയിരുന്നു, ഇതിന്‍റെ തുടർച്ചയായാണ് പി.പി.ഇ കിറ്റുകൾ വിതരണം നടത്തിയത്.

മലപ്പുറം ജില്ലയിലേക്കുള്ള കിറ്റുകളുടെ വിതരണം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി.വി പ്രകാശിന്‍റെ സാന്നിദ്ധ്യത്തിൽ എ.പി അനിൽകുമാർ എം.എൽ.എ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീനക്ക് നൽകി. നേരത്തെ മണ്ഡലത്തിലെ 51 പഞ്ചായത്തുകളിലെയും 5 മുനിസിപ്പാലിറ്റിയിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 500 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കൾ എം.പി എത്തിച്ചു നൽകിയിരുന്നു.

കൊവിഡ് കാലത്ത് പ്രയാസം അനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്നവർക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം പൂർത്തിയായെന്നും കിഡ്നി-കരൾ ശസ്‌ത്രക്രിയ ചെയ്ത രോഗികൾക്കുള്ള മരുന്നുകൾ ഉടൻ വിതരണം ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.