https://www.deshabhimani.com/images/news/large/2020/05/untitled-1-869835.jpg

സാനിറൈസർ സ്ഥാപിക്കാൻ പഴയ പ്ലാസ്‌റ്റിക്‌ കുപ്പികൾ; മാതൃകയുമായി "ചുക്ക് കാപ്പി'

by

തിരുവനന്തപുരം > അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ കേരളമോഡൽ ആരോഗ്യസംസ്‌കാരത്തിന് ഒരു ഉത്തമ സുസ്ഥിര പ്രയോഗ മാതൃകയുമായി രംഗത്ത് വന്നിരിക്കുകയാണ് ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്‌മയായ ചുക്ക് കാപ്പി. കോവിഡ് രോഗ പ്രതിരോധ ത്തിന് അത്യന്താപേഷിതമായ സാനിറ്റയിസെർ ഉപയോഗത്തിന് ഏറ്റവും സുസ്ഥിരവും പ്രായോഗികവുമായ മാതൃകയുമായാണ് ചുക്ക് കാപ്പി കൂട്ടായ്‌മ മുമ്പോട്ടു വന്നിരിക്കുന്നത്.

ഉപയോഗശേഷം കളയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ പരിവർത്തനം ചെയ്‌ത് സാനിറ്റയ്സെർ വീടുകൾക്കോ/സ്ഥാപങ്ങൾക്കോ മുന്നിൽ തന്നെ സ്ഥാപിക്കാനായുള്ള രൂപ മാതൃകയാണ് കൂട്ടായ്‌മയിലെ കലാകാരന്മാർ ചേർന്ന് രൂപപ്പെടുത്തിയത്. പൂർത്തീകരിച്ച സാനിറ്റയ്സെർ ഹോൾഡർ മാതൃകകൾ മന്ത്രി തോമസ് ഐസകിന് ചുക്ക് കാപ്പി കൂട്ടായ്‌മയിലെ അംഗ ങ്ങളായ ഡോ. ജാക്വിലിൻ, ഡോ ഷാൻ, ഡോ ഗോഡ്‌മി എന്നിവർ ചേർന്ന് അവതരിപ്പിക്കുകയും അദ്ദേഹം അത് ഔദ്യോഗികമായി റിലീസ് ചെയ്യുകയും ചെയ്‌തു.

തിരുവനന്തപുരം ആയുർവേദ കോളേജുകളിലെ വിദ്യാർത്ഥികളായ രാജ്‌നയും ഹരിതയുമാണ് മാതൃക രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലടക്കം ആരോഗ്യ പ്രചാരണത്തിന് വേറിട്ട വഴികൾ തേടുന്ന ചുക്ക് കൂട്ടായ്‌മക്ക് നേതൃത്വം നൽകുന്ന ഡോ. നിസാറാണ് ഈ ആശയത്തിന് പുറകിൽ. കേരളത്തിലെ പല സ്ഥലങ്ങളിലെയും കൂട്ടായ്‌മയിൽ ഉൾപ്പെട്ട കലാകാരന്മാർ രൂപകൽപ്പന ചെയ്‌തുകൊണ്ടിരിക്കുന്ന മാതൃക കേരളത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധത്തിന് ആശ്രയിക്കാവുന്ന ഏറ്റവും ലളിതവും ഉത്തമവുമായ പ്രയോഗ മാതൃകയാണ്.