സ്‌പെയ്‌സ് എക്‌സ് റോക്കറ്റില്‍ നാസ ഗവേഷകര്‍ ബഹിരാകാശത്തേക്ക്- വിക്ഷേപണം ലൈവ് ആയി കാണാം
ഫ്‌ളോറിഡ: സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം നിര്‍ത്തിവെച്ചതിന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സ്വന്തം ബഹിരാകാശ ഗവേഷകരെ ആദ്യമായി സ്വന്തം മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് അയക്കുകയാണ്. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് നിര്‍മിച്ച ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷരാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യം ഈ വിക്ഷേപണത്തിനുണ്ട്. സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കന്റെയും ഹര്‍ലിയുടേയും പേരിലാവും.
ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂള്‍.
ലൈവ് വീഡിയോ ഇവിടെ കാണാം.
NASA space X launche dragon crew capsule