അമേരിക്കയില്‍ ഉയര്‍ന്നു വരുന്നത് 'ലോക്ഡൗണ്‍ തലമുറ'; കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക അമേരിക്കയെ എന്ന് ഐ.എല്‍.ഒ
by ന്യൂസ് ഡെസ്ക്കൊവിഡ് പ്രതിസന്ധി മൂലം അമേരിക്കയക്ക് തൊഴില്‍മേഖലയില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ). 35 കോടി തൊഴില്‍ നഷ്ടമാണ് ഏപ്രിലിലും ജൂണിലുമായി ലോകത്താകമാനം നഷ്ടപ്പെടുക എന്നാണ് ഐ.എല്‍.ഒ പറയുന്നത്. ഇതിന്റെ വലിയ പ്രത്യാഘാതം ഉണ്ടാവുക അമേരിക്കയിലാണെന്നാണ് ഓര്‍ഗനൈസേഷന്‍ പറയുന്നത്.
കൊവിഡ് പ്രതിസന്ധി ഒരു ലോക്ഡൗണ്‍ തലമുറയെ സൃഷ്ടിക്കുകയാണെന്നും യുവാക്കള്‍ക്ക് തൊഴില്‍ മേഖലയില്‍ പത്തു വര്‍ഷത്തേക്ക് ഇതിന്റെ പ്രതിസന്ധി ഉണ്ടാവുമെന്നും ഐ.എല്‍.ഒ പറയുന്നു.
ഈ വര്‍ഷം ആദ്യപാദത്തില്‍ തൊഴില്‍ പ്രതിസന്ധി ഏറ്റവും കുറഞ്ഞ രാജ്യത്തില്‍ നിന്നും ഏറ്റവും കൂടിയ രാജ്യത്തിലേക്ക് അമേരിക്ക മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ കുരുങ്ങിയ യുവാക്കളില്‍ ആശങ്കയുണ്ടെന്ന് ഐ.എല്‍.ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു.
24 വയസ്സിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് കൊവിഡ് തുടങ്ങിയതിനു ശേഷം അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടിണ്ടെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മറ്റു രാജ്യങ്ങളില്‍ കൊവിഡ് പ്രതിസന്ധി കുറയുകയും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാവുന്നുമുണ്ട്. എന്നാല്‍ അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി ഇപ്പോഴും തുടരുകയാണ് എന്നതാണ് ഐ.എല്‍.ഒ ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുത.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.