കോവിഡ് ബാധിതായ യുവതിക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു
ഹൈദരാബാദ്: കോവിഡ് ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഹൈദരാബാദി ഗാന്ധി ആശുപത്രിയിലാണ് യുവതിയുടെ പ്രസവം നടന്നത്. ഇരുപതുകാരിയായ അമ്മും ഇരട്ട പെണ്‍ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തെലങ്കാനയില്‍ മെഡ്ചാല്‍ സ്വദേശിയായ യുവതി സീസേറിയനിലൂടെയാണ് കഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കാി ശേഖരിച്ചു. ഫലം അടുത്ത ബുധന്ചയോടെ അറിയനാകും. കുഞ്ഞുങ്ങള്‍ക്ക് 2.5 ഉം 2 കിലോയും തൂക്കം ഉണ്ടായിരുന്നു.