https://assets.doolnews.com/2020/05/saudi-covid-crisis-399x227.jpg

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍

by

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍. നാലുപേര്‍ മക്കയിലും ഏഴു പേര്‍ ജിദ്ദയിലും രണ്ടു പേര്‍ റിയാദിലും ഒരാള്‍ മദീനയിലുമായാണ് മരിച്ചത്. ഇതോടെ സൗദിയിലെ ആകെ മരണ സംഖ്യ 425 ആയി ഉയര്‍ന്നു.  ഇന്ന് 2572 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗവിമുക്തരുടെ എണ്ണം 51022 പേരായി.

1815 പേര്‍ക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 78,541 ആയി. നിലവില്‍ 27094 പേര്‍ ആണ് ചികിത്സയിലുള്ളത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ പോവുകയാണ്.

മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക