https://assets.doolnews.com/2020/05/geoseph-399x227.jpg

ജോസഫ് തമിഴിന് സംഭാഷണമൊരുക്കുക വിജയ് ചിത്രത്തിന്റെ സംവിധായകന്‍; ആരാണ് ജോസഫായെത്തുക?

by

മലയാളത്തില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രമായിരുന്നു ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ്. എം. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ തമിഴ് റീമേക്കിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എം. പദ്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.

തമിഴ് ജോസഫിന് സംഭാഷമൊരുക്കുന്നത് മുന്‍പ് വിജയ് ചിത്രമായ സച്ചിന്‍ സംവിധാനം ചെയ്ത ജോണ്‍ മഹേന്ദ്രനാണ്. ജോണ്‍ മഹേന്ദ്രന്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ചിത്രത്തില്‍ ആരാണ് ജോസഫ് ആയി എത്തുക എന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരായിക്കുമെന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.