മഹാരാഷ്ട്രയില്‍ നിന്നുള്ള 'റെയില്‍വേ സര്‍വീസുകള്‍' ആണ് ബംഗാളില്‍ കൊറോണ പടര്‍ത്തുന്നതെന്ന് മമത ബാനര്‍ജി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398891/mamatha-banerjee.jpg

കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള പ്രത്യേക ടെിന്‍ സര്‍വീസുകള്‍ വഴിയാണ് ബംഗാളില്‍ കൊറോണ വൈറസ് പടരുന്നതെന്ന് ബംഗാള്‍ മുഖമന്ത്രി മമത ബാനര്‍ജി. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ വഴിയാണ് സംസ്ഥാനത്ത് കോവിഡ് പടരുന്നതെന്നായിരുന്നു മമതയുടെ ആരോപണം.

ഇരു സംസ്ഥാനങ്ങളിും ഇതുവഴി രാഷ്ട്രീ കളി നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.

ഏകദേശം 225 ഓളം ട്രെയിന്‍ സര്‍വീസുകളാണ് രാജ്യത്ത് വിവിധിടങ്ങളി നിന്ന് ബംഗാളി എത്തേണ്ടിയിരിക്കുന്നത്. ഇതില്‍ 41 എണ്ണം മഹാരാഷ്ട്രി നിന്നാണ്. ഇതുവരെ 19 ട്രെിനുകളാണ് സംസ്ഥാനത്ത് എത്തിയത്. എന്നാ സംസ്ഥാനത്ത് ഒരു പരിധിയിധികം ആളുകള്‍ എത്തുന്നതോടെ രോഗ ബാധ പടരുമെന്ന ആശങ്ക ഉയരുകാണ്. എന്തുകൊണ്ടാണ് റെയില്‍വേ മന്ത്രാലയം ഇങ്ങനെ ചെയ്യുന്നതെന്ന് തനിക്ക് അറിില്ല. മമത ബാനര്‍ജി ആശങ്ക ഉയര്‍ത്തി.