ബെവ്‌കോയുടെ പേരില്‍ വ്യാജ ആപ്പ്: ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും
വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി
തിരുവനന്തപുരം: മദ്യം വാങ്ങാനായി ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.
content highlights: bev q fake app, hitech crime enquiry cell will investigate