https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2020/3/5/pichai.jpg

കൊറോണ പ്രതിസന്ധിയെ നേരിടാൻ ജീവനക്കാർക്ക് 75,000 രൂപ നൽകി ഗൂഗിൾ

by

ഗൂഗിൾ ജീവനക്കാർ ജൂലൈ 6 മുതൽ ഘട്ടം ഘട്ടമായി ഓഫിസിലേക്ക് മടങ്ങുകയാണ്. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ഉപകരണങ്ങൾ, ഓഫിസ് ഫർണിച്ചറുകൾ എന്നിവയുടെ ചെലവുകൾക്കായി ആഗോളതലത്തിൽ ഓരോ ജീവനക്കാരനും 1,000 ഡോളർ (ഏകദേശം 75,000 ഡോളർ) നൽകുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.

ജൂലൈ ആറ് മുതൽ കൂടുതൽ നഗരങ്ങളിൽ ഓഫിസ് തുറക്കുമെന്ന് ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. വ്യവസ്ഥ അനുസരിച്ച്, റൊട്ടേഷൻ പ്രോഗ്രാം കൂടുതൽ സ്കെയിൽ ചെയ്യുന്നതിലൂടെ സെപ്റ്റംബറോടെ 30 ശതമാനം ഗൂഗിൾ ഓഫിസുകളും പ്രവർത്തിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം മുഴുവൻ ഭൂരിഭാഗം ജീവനക്കാരും വീട്ടിൽ നിന്ന് തന്നെ പ്രവർത്തിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതിനാൽ, ആവശ്യമായ ഉപകരണങ്ങളും ഓഫിസ് ഫർണിച്ചറുകളും വാങ്ങുന്നതിന് ഞങ്ങൾ ഓരോ ജീവനക്കാരനും 1,000 ഡോളർ അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിന് തുല്യമായ മൂല്യം നൽകുമെന്നും പിച്ചൈ പറഞ്ഞു.

ഓഫിസിലേക്ക് വരേണ്ട ജീവനക്കാരെ ജൂൺ 10 നകം അറിയിക്കും. മറ്റെല്ലാവർക്കും വർഷാവസാനം വരെ വീട്ടിൽ നിന്ന് ജോലി തുടരാം. ജീവനക്കാരെ എല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും പിച്ചൈ പറഞ്ഞു. ജൂൺ 1 വരെ വർക്ക് ഫ്രം ഹോം നിലനിർത്തുക എന്നതായിരുന്നു ഗൂഗിളിന്റെ യഥാർഥ പദ്ധതി. എന്നാല്‍, ചില ജീവനക്കാർ ഓഫിസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ, മറ്റുള്ളവർ വീട്ടിൽ നിന്ന് ജോലിചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചു.

ഈ സാഹചര്യത്തിൽ ടാക്സ് ഫയലിങ്, ആരോഗ്യ പരിരക്ഷ എന്നിവ പോലുള്ള നിരവധി വ്യക്തിഗത കാര്യങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അവർ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് പിച്ചൈ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനും ശുചിത്വവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കർശനമായ ആരോഗ്യ-സുരക്ഷാ നടപടികൾ ഉണ്ടാകും. ഇതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഓഫിസ് വ്യത്യസ്തമായി കാണപ്പെടുമെന്നും ഗൂഗിൾ സിഇഒ പറഞ്ഞു.

English Summary: Google gives workers ₹75,000 each, to reopen offices from 6 July