ലോകത്തെ ഏറ്റവും ചൂടേറിയ നഗരമായി ചുരു; ചുട്ടുപൊള്ളി രാജസ്ഥാൻ
by മനോരമ ലേഖകൻജയ്പുർ ∙ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നാലു ദിവസമായി തുടരുന്ന ഉഷ്ണപ്രവാഹത്തിൽ രാജസ്ഥാൻ ചുട്ടു പൊള്ളുന്നു. 50 ഡിഗ്രിയിൽ തിളച്ചു മറിഞ്ഞ ചുരു പട്ടണം ഇന്നു ലോകത്തെ ഏറ്റവും ചൂടേറിയ നഗരമായി മാറി. ബിക്കാനേർ, ഗംഗാനഗർ, പിലാനി, തുടങ്ങിയ സ്ഥലങ്ങളിൽ 48 ഡിഗ്രിക്കടുത്താണു താപനില. ജയ്പുരിലടക്കം രാജസ്ഥാന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലും 45 ഡിഗ്രിക്കു മുകളിലാണു താപനില.
കഴിഞ്ഞ 10 വർഷത്തിനിടെ ഇതു രണ്ടാം തവണയാണു താപനില 50 ഡിഗ്രിയിൽ എത്തുന്നത്. 2010 മേയ് 18ന് 50.2 ഡിഗ്രിയാണ് ഇതിനു മുമ്പു രേഖപ്പെടുത്തിയ കൂടിയ താപനില. അടുത്ത മൂന്നു ദിവസം കൂടി ഈ നില തുടരുമെന്നാണു കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും മഴയും ഉണ്ടാകാനും സാധ്യതയുണ്ട്.
English summary: Highest temperature recorded in Rajasthan