https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/fake-app.jpg
പ്ലേ സ്റ്റോറിൽ കാണുന്ന വ്യാജ ആപ്.

‘ബവ് ക്യൂ’ ആപ്പിന്റെ വ്യാജൻ; അന്വേഷിക്കാൻ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍

by

കണ്ണൂർ ∙ ബവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബവ്കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ബവ്കോയുടെ ഔദ്യോഗിക ആപ്പ് പ്ലേ സ്റ്റോറിൽ വരും മുൻപേ വ്യാജൻ ഡൗൺലോഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. ‘ബെവ് ക്യൂ – ബെവ്കോ ഓൺലൈൻ ബുക്കിങ് ഗൈഡ്’ എന്നപേരിലുള്ള ആപ്പ് ഇതിനകം അൻപതിനായിരത്തിലധികം പേരാണു ഡൗൺലോഡ് ചെയ്തത്. ഇൻസ്റ്റാൾ ചെയ്തുശേഷമാണ് സംഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്.

മദ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞതിന്റെ നിരാശ ആപ്പിന്റെ റേറ്റിങ്സ് ആൻഡ് റിവ്യൂ പേജിൽ ഇവർ തീർത്തിട്ടുമുണ്ട്. നിരാശരായവർ കൂട്ടത്തോടെ നെഗറ്റീവ് റിവ്യൂ നൽകിയതോടെ ആപ്പിന്റെ റേറ്റിങ് 1.8 ആയി കുറഞ്ഞു.

English Summary: Police will inquire fake BevQ app in Play Store