കോവിഡ് കേസുകള്‍ കേരളം കുറച്ചു കാണിക്കുന്നു: പരിശോധനയുടെ കാര്യത്തിലും വളരെ പിന്നിലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പരിശോധനുടെ കാര്യത്തില്‍ കേരളം 26-ാം സ്ഥാനത്താണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സമൂഹ വ്യാപനം കണ്ടെത്താനുള്ള ഐസിഎംആര്‍ നിര്‍ദേശം കേരളം പിന്തുടരുന്നില്ലെന്നും മുരളീധരന്‍ ആരോപണം ഉയര്‍ത്തി. സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകാണെന്നും മന്ത്രി ആരോപണം ഉയര്‍ത്തി. സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാര്‍ ചിത്രീകരിക്കുന്നതായും അദേഹം ആരോപിച്ചു.
വീഴ്ചകള്‍ മറ്ക്കാന്‍ പ്രവാസികളെ കരുവാക്കരുതെന്നും അദേഹം ആവശ്യമുര്‍ത്തി.