നിഴലായി ഒപ്പമുണ്ട്: മംഗളം ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം കേരളാ പോലീസ് ഫേസ്ബുക്ക് പേജിൽ ശ്രദ്ധനേടുന്നു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398888/mangalam.jpg

കോഴിക്കോട്: കൊവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും മഴയത്തും വിശപ്പും ദാഹവും നോക്കാതെ പൊതുജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. അത്തരത്തിൽ ഇപ്പോൾ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ വെെറലാവുകയാണ് മംഗളം ഫോട്ടോഗ്രാഫർ രാജേഷ് മേനോൻ പകർത്തിയ ചിത്രം.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പകർത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബസ് സ്റ്റാൻഡിൽ അവസാന യാത്രക്കാരിയും അവർക്കൊപ്പം കാവൽ നിൽക്കുന്ന പിങ്ക് പോലീസ് ഓഫീസറുമാണ് ചിത്രത്തിൽ. ഇതുപോലെ വാഹനം കിട്ടാതെ വലഞ്ഞ നിരവധി യാത്രക്കാർക്ക് പിങ്ക് പോലീസ് സഹായകമായിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

https://www.mangalam.com/uploads/thumbs/imagecache/600x0/uploads/news/2020/05/398888/KERALA-POLICEE.jpg