വന്ദേഭാരത് മൂന്നാം ഘട്ടം: കുവൈത്തില്‍ നിന്ന് 13 വിമാനങ്ങള്‍, കേരളത്തിലേക്ക് ആറ് എണ്ണം

ആദ്യ വിമാനം വ്യാഴാഴ്ച്ച രാവിലെ 11.30ന് കുവൈത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടും.

by
https://www.mathrubhumi.com/polopoly_fs/1.4787701.1590586200!/image/image.jpg_gen/derivatives/landscape_894_577/image.jpg

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ കുവൈത്തില്‍നിന്നും 13 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്. ഇതില്‍ ആറ് എണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങള്‍ ഉത്തരേന്ത്യയിലേക്കുമാണ്. 

ആദ്യ വിമാനം വ്യാഴാഴ്ച്ച രാവിലെ 11.30ന് കുവൈത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടും. ഇന്ത്യന്‍ സമയം ഏഴ് മണിക്ക് തിരുവനതപുരത്തേക്കെത്തും. മേയ് 29ന് കോഴിക്കോട്ടേക്കുള്ള വിമാനം കുവൈത്തില്‍ നിന്ന് വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ടെത്തും. 

മേയ് 30ന് കണ്ണൂരിലേക്കുള്ള വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരിലെത്തും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം രാവിലെ 11.20ന് പുറപ്പെട്ട് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്തെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് 12ന് പുറപ്പെട്ട് രാത്രി 7.30 ന് കൊച്ചിയില്‍ എത്തും. ജൂണ്‍ നാലിന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തിച്ചേരുന്നതാണ്. 

മേയ് 29 ന് അഹമ്മദാബാദ്, 31ന് ജയ്പൂര്‍, ജൂണ്‍ ഒന്നിന് അഹമ്മദാബാദ്, ജൂണ്‍ നാലിന് ഡല്‍ഹി, ജൂണ്‍ അഞ്ചിന് ഡല്‍ഹി വഴി ഗയ, ജൂണ്‍ ആറിന് ഡല്‍ഹി വഴി ഭുവനേശ്വര്‍, ജൂണ്‍ ഏഴിന് ലക്‌നൗവിലേക്കുമാണ് മറ്റുള്ള ഏഴ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

content highlights: vande bharat third state; 13 flights from Kuwait