https://assets.doolnews.com/2020/05/273-399x227.jpg

രാഹുൽ​ഗാന്ധി ശ്രമിക്കുന്നത് കൊവിഡ് പോരാട്ടത്തെ ദുർബ്ബലപ്പെടുത്താൻ; കോൺ​ഗ്രസ് മുഖ്യമന്ത്രിമാർ പോലും രാഹുലിനെ കേൾക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

by

ന്യൂദൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പരാജയമായിരുന്നു എന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. രാഹുൽ തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാജ്യത്തെ തെറ്റായ വിവരങ്ങൾ നൽകി തെറ്റിധരിപ്പിക്കാനാണ് രാഹുൽ ​ഗാന്ധി ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ച് മാസം മുതൽ ആളുകളെ തെറ്റിധരിപ്പിച്ച് സ്വയം പബ്ലിസിറ്റി ഉണ്ടാക്കാൻ മാത്രമാണ് രാഹുൽ ​ഗാന്ധി ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിമാർ പോലും രാഹുൽ ​ഗാന്ധിയുടെ നിർദേശങ്ങൾക്ക് വിലകൽപ്പിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരാണ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന തലക്കെട്ടിൽ ഒരു ലഘുലേഖയും ബി.ജെ.പി പുറത്തിറക്കിയുട്ടുണ്ട്. ബുക്ക്ലെറ്റിൽ കൊവിഡ് പശ്ചാത്തലത്തിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിൽ മോദി സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് പുറത്ത് വന്ന റിപ്പോർട്ടുകളും ബി.ജെ.പിയുടെ ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക