https://img.manoramanews.com/content/dam/mm/mnews/news/kerala/images/2020/5/25/palakkad-covid-25.jpg

കേരളത്തിൽ കുടുംബ വ്യാപന ഭീഷണിയും; കണക്കുകളിൽ തെളിയുന്ന ആശങ്ക

by

കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽനിന്നു വ്യത്യസ്തമായി കുടുംബാംഗങ്ങളിലേക്കുള്ള രോഗവ്യാപനം മൂന്നാം ഘട്ടത്തിൽ കൂടുതൽ പ്രകടമാകുന്നത് കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ വെല്ലുവിളിയാകുന്നു. കണ്ണൂർ ധർമടത്തു കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച വീട്ടിലെ 4 പെൺകുട്ടികൾക്കാണ് പുതിയതായി രോഗം കണ്ടെത്തിത്. കൊല്ലത്ത് ഒരു വീട്ടിലെ നാല് പേർക്കും മറ്റൊരു കുടുംബത്തിലെ മൂന്ന് പേർക്കും രോഗം സ്ഥീരികരിച്ചു. 

സംസ്ഥാനത്ത് 40 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1. 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നും പോസിറ്റിവ് ആയ 9 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1004 പേര്‍ക്ക്. 445 പേര്‍ ഇപ്പോള്‍ കോവിഡ് ചികില്‍സയില്‍. 1,07,832 പേര്‍ നിരീക്ഷണത്തില്‍; 892 പേര്‍ ആശുപത്രികളില്‍. വിദേശത്ത് 173 മലയാളികള്‍ മരിച്ചു. ഇന്നലെ വരെ വിദേശത്ത് 173 മലയാളികള്‍ മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.