പെയ്ഡ് ക്വാറന്റീന്‍: പാവങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398874/cm-3.jpg

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റീന് പണം ഈടാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം തെറ്റിദ്ധാരണ ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി. പുറത്തു നിന്ന് വരുന്നവരെ തുടര്‍ന്നും സ്വീകരിക്കും, ആളുകള്‍ ചിട്ടയോടെ വേണം എത്താന്‍. പെയ്ഡ് ക്വാറന്റീന്‍ നിര്‍ദേശം പാവങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് പണം ഈടാക്കും.

ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരിശകയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമിശല്ലന്നും അദേഹം വ്യക്തമാക്കി.

വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു വിരോധവുമില്ല. സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.