ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല: തീരുമാനം സ്ഥിതി മെച്ചപ്പെട്ടതിനു ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ തുറന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതിനാല്‍ രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ ഇളവ് വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. രാജ്യത്താകെ ലോക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണ്. അദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടശേഷം ഇത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.