സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്: 10 പേര്‍ക്ക് രോഗമുക്തി, കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ എണ്ണം 173
തിരുവനന്തപുരം: സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, പാലക്കാട് എട്ട്, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവര്‍. ഇന്ന് 10 പേരാണ് രോഗ മുക്തി നേടിയത്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതില്‍ 16 പേറ മഹാരാഷ്ട്രയില്‍ നിന്നും, അഞ്ച് പേര്‍ തമിഴ്‌നാട്, തെലങ്കാന ഒന്ന്, ഡല്‍ഹി മൂന്ന്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും ആണ്. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
രോഗമുക്തി നേടിയവരില്‍ ആറു പേര്‍ മലപ്പുറം, വയനാട് ഒന്ന്, ആലപ്പുഴ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ്. ഇതുവരെ 1004 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 445 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 10,7832 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,06940 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ്റീനിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 892 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതിയതായി 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി. പുതിയതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 10 എണ്ണം പാലക്കാടും മൂന്ന് തിരുവനന്തപുരവുമാണ്. സംസ്ഥാനത്തിനു പുറത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി വ്യക്തമാക്കി.