കണ്ണൂരില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 77 പേര്‍

ജില്ലയില്‍ നിന്നും 6082 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

https://www.mathrubhumi.com/polopoly_fs/1.4759245.1589450296!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Credit/ IANS

കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (മെയ് 27) കോവിഡ് ബാധ സ്ഥിരീകരിച്ചു. മെയ് 23ന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ കോട്ടയം മലബാര്‍ സ്വദേശിയായ 45കാരനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 197 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

നിലവില്‍ 11676 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 47 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 69 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 11515 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

ജില്ലയില്‍ നിന്നും 6082 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Content Highlights: Kerala Kannur Covid-19 Update