വീഡിയോ കോണ്‍ഫറന്‍സിലേക്ക്‌ ക്ഷണിച്ചിരുന്നു; വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

https://www.mathrubhumi.com/polopoly_fs/1.4120103.1584796057!/image/image.jpg_gen/derivatives/landscape_894_577/image.jpg
Pinarayi Vijayan

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരും എംഎല്‍എമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലേയ്ക്ക് കേരളീയനായ കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ വി.മുരളീധരനെ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കുകയും തുടങ്ങുമ്പോള്‍ കണക്റ്റ് ചെയ്യുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഫറന്‍സില്‍ അദ്ദേഹത്തിന്റെ ഓഫീസുമായി കണക്ട്റ്റ് ചെയ്തത് ദൃശ്യമായിരുന്നു. മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ഇക്കാര്യത്തില്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചത് ശ്രദ്ധയില്‍പെടുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏപ്രില്‍ 28-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. മടങ്ങി വരുന്നവരില്‍ രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് ഉദ്യോശിക്കുന്നതെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് മറ്റൊരു തരത്തില്‍ കാര്യങ്ങള്‍ മാറി. പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുന്നു എന്ന പ്രശ്‌നം ഉയര്‍ന്നു വന്നു.

ഇതോടെ നേരത്തെയുണ്ടായിരുന്ന തീരുമാനം സംസ്ഥാനത്തിന് മാറ്റം വരുത്തേണ്ടി വന്നു. പരിശോധന വേണമെന്ന കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.  ഇതോടെ ആരെയും നേരെ വീടുകളിലേയ്ക്ക് അയക്കാന്‍ പറ്റില്ലാതെ ആയി. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റീന്‍ വേണ്ടിവന്നു. 

അന്ന് പലരും ആക്ഷേപിച്ചത് പരിശോധനയില്ലാതെയാണ് ആളുകളെത്തുന്നത് ആര് നല്‍കിയ വിവരമാണ് എന്നാണ്. വിമാനം വന്നതിന്റെ പിറ്റേ ദിവസം വിമാനത്തില്‍ എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ ഇപ്പോഴും അത് തുടരുന്നു. കേന്ദ്രം അയച്ച സര്‍ക്കുലറുകളും വിദേശത്ത് നിന്ന് മടങ്ങുന്നവരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുന്നതും എന്താണ് എന്ന് വായിച്ച് നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്

ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കും

വീഡിയോ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നു; വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

ഒരു മാസത്തിനിടെ 453 ഹോം ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകള്‍

ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായി

Content Highlights: Pinarayi vijayan against v muralidharan