https://assets.doolnews.com/2020/05/tp-ramakrishnan-399x227.jpg

നാളെ ഒമ്പത് മണിക്ക് മദ്യവിതരണം ആരംഭിക്കും; ക്യൂവില്‍ അഞ്ച് പേര്‍ മാത്രം; ബുക്കിങ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ; എക്‌സൈസ് മന്ത്രി

by

തിരുവന്തപുരം: ബെവ് ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കുള്ള മദ്യവില്‍പ്പന നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ഷന്‍. ബുക്കിങ് സമയം രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് മദ്യവില്‍പ്പന നടത്തുക.

വെര്‍ച്വല്‍ ക്യൂവില്‍ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബെവ് ക്യൂ ആപ്പ് അഞ്ച് മണിയോടെ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

ബീവറേജസ് ഔട്ട് ലെറ്റിന്റേയോ ബാറിന്റേയോ മുന്നില്‍ ഒരു സമയം അഞ്ച് അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരിക്കണം എത്തിച്ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.

ബുക്കിങ്ങില്‍ ഒരാള്‍ വന്ന് കഴിഞ്ഞാല്‍ നാല് ദിവസത്തേക്ക് ആ നമ്പറില്‍ ബുക്ക് ചെയ്യാന്‍ പറ്റില്ല. ബുക്കിങ്ങില്‍ അനുമതി കിട്ടാത്ത ആരും മദ്യം വാങ്ങാന്‍ ബാറിന് മുന്നിലോ ഔട്ട് ലെറ്റിന് മുന്നിലോ വരാന്‍ പാടില്ലെന്നും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യഷോപ്പുകളും ബാറുകളും അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം കേരളത്തില്‍ സംസ്ഥാന ഗവര്‍മെന്റ് ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് കേന്ദ്രഗവര്‍മെന്റ് ലോക്ക് ഡൗണില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇളവുവരുത്താന്‍ തീരുമാനിച്ച കൂട്ടത്തില്‍ മദ്യഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന് പറയുകയുണ്ടായി.

ഈ തീരുമാനം കേന്ദ്രം എടുത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് സംസ്ഥാനം പരിശോധന നടത്തി. ആദ്യഘട്ടത്തില്‍ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. 2500 ല്‍ പരം കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദേശമദ്യം ബീവറേജിന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും ഔട്ട് ലെറ്റിലൂടെയമാണ് വില്‍ക്കുന്നത്. ഇത് വലിയ തിരക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഈ തിരക്കിന്റെ എങ്ങനെ നിയന്ത്രിക്കാമെന്ന് ആലോചന നേരത്തെ തന്നെ വന്നിരുന്നു.

തിരക്ക് കുറക്കാനായി നിരവധി നടപടികള്‍ ബീവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും എടുത്തിരുന്നു. പ്രീമിയര്‍ഷോപ്പുകള്‍ തുറന്നും കൗണ്ടര്‍ കൂട്ടിയും തിരക്ക് കുറയ്ക്കുന്ന നടപടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഇത് പൂര്‍ണമായിരുന്നില്ല. ഈ അനുഭവത്തില്‍ നിന്നുകൊണ്ടാണ് തിരക്ക് കുറയ്ക്കുന്നതിനലുള്ള നടപടികള്‍ എങ്ങനെ സ്വീകരിക്കാമെന്ന് ആലോചിച്ചത്.

ഷോപ്പ് തുറക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തിരക്ക് എങ്ങനെ തുറക്കാം എന്ന ആലോചനയിലാണ് പുതിയ സിസ്റ്റം ആലോചിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി ബുക്കിങ് സ്വീകരിച്ച് മദ്യനല്‍കാനുള്ള നടപടിയാണ് ആലോചിച്ചത്. കേരളത്തില്‍ മദ്യം വിതരണം ചെയ്യുന്നത് ബീവറേജസ് കോര്‍പ്പറേഷനാണ്. എക്‌സൈസ് വകുപ്പും മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഈ കാര്യം എങ്ങനെ പരിഹരിക്കുമെന്ന് ആലോചിച്ചപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഔട്ട്‌ലെറ്റുകളിലൂടേയും ബാര്‍ ആന്‍ഡ് ബീര്‍ ആന്റ് വൈനിലൂടെ മദ്യം വിതരണം ചെയ്യാനാണ് ആലോചിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെര്‍ച്വല്‍ ക്യൂ സിസ്റ്റം നടപ്പിലാക്കുക എന്നതായിരുന്നു പരിഹാരമായി കണ്ടത്. കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. ഐടി മിഷന്‍, സിഡിറ്റ്, സ്റ്റാര്‍ട് അപ്പ് മിഷന്‍ എന്നിവയെയാണ് പരിഗണിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട് അപ്പ് മിഷന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി.

29 പ്രൊപ്പോസല്‍ പരിഗണനയ്ക്ക് വന്നിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശോധന നടത്തിയത്. ഇങ്ങനെ പരിശോധന നടത്തിയപ്പോള്‍ 29 ല്‍ അഞ്ച് കമ്പനികള്‍ യോഗ്യരാണെന്ന് കണ്ടെത്തി. വിദഗ്ധരായ പാനലിനെ നിയോഗിച്ചാണ് പരിശോധന നടത്തിയത്.

അഞ്ച് പേരില്‍ നിന്ന് ഒരു കമ്പനിയെ തെരഞ്ഞെടുത്തത് മറ്റൊരു വിദഗ്ധ സമിതിയാണ്. ഈ പരിശോധനയില്‍ പ്രധാനമായും പരിഗണിച്ച രണ്ട് കാര്യമായിരുന്നു.

ഫെയര്‍കോര്‍ഡ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത്. 284201 രൂപയാണ് ഇത്.

ബീവറേജസ് ഔട്ട് ലെറ്റിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റിലുമായി 301 ഔട്ടുലെറ്റുകളാണ് കേരളത്തില്‍ മുന്നോട്ടു വന്നത്. ഈ ഔട്ട് ലെറ്റ് വഴിയാണ് മദ്യവിതരണം നടക്കുക. 612 ബാര്‍ ഹോട്ടലുകളില്‍ ഇപ്പോള്‍ മദ്യം വില്‍ക്കാന്‍ തയ്യാറായത്. 576 ബാര്‍ ഹോട്ടലുകള്‍ വഴി മദ്യം നല്‍കും. ബാര്‍ ഹോട്ടലുകൡ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. പ്രത്യേക കൗണ്ടറില്‍ നിന്ന് മദ്യം വാങ്ങാം.

360 ബീര്‍ പാര്‍ലറുകളില്‍ 291 പേര്‍ പുതിയ രീതിയില്‍ വില്‍പ്പന നടത്തുന്നതിന് സന്നദ്ധമായിട്ടുണ്ട്. ബീര്‍ വൈന്‍ പാര്‍ലറുകളില്‍ ബീറും വൈനും മാത്രമേ വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ.

ഈ സിസ്റ്റം നടപ്പിലാക്കുമ്പോള്‍ ചില അനുബന്ധ ചിലവുകളുണ്ട്. എസ്.എസ്.എസ് ചിലവ്, ക്ലൗഡ് വാടക, അറ്റകുറ്റ പണികളുമെല്ലാം ഉണ്ട്. ഇതിന്റെ ഭാഗമായി ഒരു കണ്‍സ്യൂമറില്‍ നിന്നും 50 പൈസ വീതം സ്വീകരിക്കാന്‍ തീരുമാനിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റില്‍ 50 പൈസ എന്ന നിലയില്‍ ബന്ധപ്പെട്ട ഏജന്‍സി ബീവറേജസ് കോര്‍പ്പറേഷനില്‍ അടക്കണം.

എന്നാല്‍ ഈ കമ്പനിക്ക് 50 പൈസ കൊടുക്കണമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അങ്ങനെയല്ല. 50 പൈസ ബീവറേജസ് കോര്‍പ്പറേഷന്‍ ഈടാക്കുന്നത് ഇതുമായി ബന്ധപ്പെട്ട ചിലവ് വഹിക്കുന്നതിന് വേണ്ടിയാണ്. എസ്.എം.എസ് ചാര്‍ജായ 15 പൈസ ഫെയര്‍കോഡ് വഴി നല്‍കും.
ഒരു ടോക്കണ് 50 പൈസ വീതം ബെവ്‌കോ ഈടാക്കും. ക്ലൗഡിന്റെ വാടക സി ഡിറ്റ് വഴിയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക