https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/19/coronavirus-test-popy.jpg

വയനാട്: മുംബൈയിലെ സ്വകാര്യ ആശുപത്രി പിആർഒ, ഭാര്യ, മകന്‍ എന്നിവർക്ക് കോവിഡ്

by

സംസ്ഥാനത്ത് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം.

വയനാട്
ജില്ലയിൽ കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയില്‍നിന്നെത്തിയ കുടുംബത്തിലെ 3 പേര്‍ക്ക്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ പിആര്‍ഒ, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിആര്‍ഒയുടെ ഭാര്യ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്. പനമരം സ്വദേശികളായ ഇവര്‍ 24നാണു മുത്തങ്ങ വഴി നാട്ടിലെത്തിയത്. 

പത്തനംതിട്ട
ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 3 പേർക്ക്. ഇതിൽ കുളനട സ്വദേശി 13 വയസുകാരനും റാന്നി മക്കപ്പുഴ ഗേറ്റ് സ്വദേശികളായ ദമ്പതികളുമാണ് ഉള്ളത്. കുട്ടിയുടെ പിതാവിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ 7 പേർ മഹാരാഷ്ട്രയിൽനിന്നു വന്ന് വീട് എടുത്ത് നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ബാക്കിയുള്ള 5 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. ദമ്പതികള്‍ ഡൽഹിയിൽനിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

എറണാകുളം
2 പേർക്കു കൂടി എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. മേയ് 18നുള്ള അബുദാബി – കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശിനി (34), മേയ് 22നു ന്യൂഡൽ‌ഹിയിൽനിന്നു ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ കുന്നത്തുനാട് സ്വദേശി (26) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്
ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് രണ്ടു പേർക്ക്. 17ന് അബുദാബിയിൽനിന്നെത്തിയ കൊയിലാണ്ടി നടേരി സ്വദേശിക്കും (53), 21നു റിയാദിൽനിന്നെത്തിയ മാവൂർ സ്വദേശിനിക്കും (55) ആണ് രോഗം സ്ഥിരീകരിച്ചത്. 

English Summary: Covid 19: District wise cases in Kerala