https://img.manoramanews.com/content/dam/mm/mnews/news/india/images/2020/5/27/horse.jpg

കശ്മീരിൽ റെഡ്‍സോണ്‍ താണ്ടിയെത്തി; ഉടമക്കൊപ്പം കുതിരയും ക്വാറന്‍റീനിൽ

by

കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോൾ നിയമങ്ങള്‍ മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ജമ്മു കശ്മീരിൽ നിന്നുള്ള ഈ സംഭവം. കോവിഡ് ഹോട്ട്സ്പോട്ടിൽ നിന്നെത്തിയ കുതിരയെ ഉടമസ്ഥനൊപ്പം ക്വാറന്റീനിൽ ആക്കിയിരിക്കുകയാണ് അധികൃതർ. കശ്മീരിലെ രജൗരിയിലാണ് സംഭവം. ഹോട്ട്സ്‌പോട്ടായ ഷോപ്പിയാനില്‍ നിന്നുമാണ് കുതിരക്കാരൻ വന്നത്. 

നിലവില്‍ ഉടമസ്ഥനും കുതിരയ്ക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കുതിരയേയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.