രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ 729 പേര്‍ രോഗബാധ, മരണം 303 ആയി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 729 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 15,000 കടന്നു.
ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 15,257 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 303 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഡല്‍ഹിയിലെ നിലവിലെ മരണനിരക്ക് 1.98 ശതമാനമാണ്. ദേശീയ മരണനിരക്ക് 2.5 ശതമാനത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 310 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇതുവരെ 7,264 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 90 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്.