ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായി

ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം.

https://www.mathrubhumi.com/polopoly_fs/1.2740087.1523619850!/image/image.jpg_gen/derivatives/landscape_894_577/image.jpg
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി. ഹോട്ട്സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് നിര്‍വ്യാപനവും പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും.

ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. മറ്റു ജില്ലകളില്‍ അകപ്പെട്ടു പോയവര്‍ക്കുള്ള യാത്രാ സൗകര്യം കളക്ടര്‍മാര്‍ ഒരുക്കും.

മറ്റു ജില്ലകളില്‍നിന്ന് മടങ്ങിയെത്താന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ടുചെയ്യുകയും ആ ജില്ലയില്‍തന്നെ തുടരുകയും വേണം. കോവിഡ് നിര്‍വ്യാപന - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ജില്ലാ കളക്ടര്‍മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്

ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കും

വീഡിയോ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നു; വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

ഒരു മാസത്തിനിടെ 453 ഹോം ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകള്‍

ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായി

Content Highlights: Lockdown: Kerala  issues guidelines for the working of Government offices