ഒരു മാസത്തിനിടെ 453 ഹോം ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്ത 3262 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച് 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് 4 മുതല്‍ 25 വരെ സംസ്ഥാനത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞത് 78894 പേരാണ്. ഇത്രയും പേര്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞപ്പോള്‍ 468 പേരാണ് ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത്. ഇവയില്‍ 453 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെയാണ് 145 കേസുകള്‍ കണ്ടെത്തിയത്. 48 കേസുകള്‍ അയല്‍വാസികള്‍ നല്‍കിയ അടിസ്ഥാനത്തിലാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 260 ക്വാറന്റീന്‍ ലംഘനങ്ങള്‍ കണ്ടെത്തി.
ഹോം ക്വാറന്റീന്‍ ലംഘനം തടയാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗവ്യാപന തോത് വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് ഹോം ക്വാറന്റീന്‍ സംവിധാനം ഒരുക്കിയതിനാലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാതല പരാതി പരിഹാര അദാലത്തിന് പ്രശ്‌നം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി അദാലത്ത് നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ കോവിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അദാലത്ത് വിജയമായിരുന്നു. അടുത്തയാഴ്ച എല്ലാ ജില്ലകളിലും ഓരോ താലൂക്കില്‍ ഈ രീതിയില്‍ അദാലത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവിനെക്കുറിച്ച് വ്യാജപ്രചരണം-നടപടി
ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവ് കോവിഡ് കെയര്‍ സെന്ററിലായിരുന്നു. ഇദ്ദേഹം നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചു എന്ന രീതിയില്‍ ഫോട്ടോ അടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോണ്‍കോളുകള്‍ എത്തി. കടകളില്‍ നിന്നും സാധനങ്ങള്‍ നല്‍കുന്നില്ല. അയല്‍വാസികള്‍ ഒറ്റപ്പെടുത്തുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവും.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്
ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി
ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കും
വീഡിയോ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നു; വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
ഒരു മാസത്തിനിടെ 453 ഹോം ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകള്‍
ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായി
Content Highlights: Kerala Covid-19 Update, Covid-19, Home Quarantine