പ്രവാസികളുടെ ക്വാറന്‍റൈന്‍: സർക്കാർ തീരുമാനം മനുഷ്യത്വരഹിതമായ നടപടിയെന്ന് ബെന്നി ബെഹനാൻ എം പി

by
https://jaihindtv.in/wp-content/uploads/2020/01/Benny-Behanan-1.jpg

വിദേശത്ത് നിന്നും എത്തുന്ന പ്രവാസികളോട് ക്വാറന്‍റൈന്‍ ഫീസ് വാങ്ങാനുള്ള സർക്കാർ തീരുമാനം മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം പി. വിദേശത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് യാത്ര സൗകര്യവും ക്വാറന്‍റൈനും സർക്കാർ ഒരുക്കണം. ക്വാറന്‍റൈന് പണം നൽകണം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞെട്ടലുളവാക്കി. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികൾ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സർക്കാറിന്‍റെ പൊള്ളത്തരം പുറത്തായെന്നും  മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണെന്നും ബെന്നി ബെഹനാൻ എം.പി. പറഞ്ഞു

153000 പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കി എന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. 85000കോടി രൂപ സംസ്ഥാനത്ത് നിക്ഷേപം നടത്തിയ  പ്രവാസി സമൂഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി നിലപാട് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള പണം നൽകുന്ന കാര്യത്തിൽ കോൺഗ്രസും യുഡിഎഫും തീരുമാനമെടുക്കുമെന്നും ബെന്നി ബെഹനാൻ എം.പി. വ്യക്തമാക്കി.