https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/4/22/pinarayi-vijayan-cm-press-meet.jpg
മുഖ്യമന്ത്രി പിണറായി വിജയൻ.

ഞായറാഴ്ച വീടും പരിസരവും ശുചിയാക്കണം: മുഖ്യമന്ത്രി

by

തിരുവനന്തപുരം∙ കേരളത്തിൽ ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്നേ ദിവസം മുഴുവൻ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം. പൊതു സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ശുചീകരിക്കും. കേരളത്തിൽ പരിശോധന വർധിപ്പിക്കുമെന്നും പ്രതിദിനം 3000 ടെസ്റ്റുകൾ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് 1 വീതം. വിദേശത്തുനിന്ന് വന്ന 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര്‍ ചികിൽസയിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു– മുഖ്യമന്ത്രി അറിയിച്ചു.

English Summary: Kerala Covid 19 Update: CM Pinarayi Vijayan Press Meet