'പിരിഞ്ഞിരിക്കുന്ന' പങ്കാളികള്‍ ഒന്നിക്കാന്‍ അതിര്‍ത്തികള്‍ തുറന്ന് ഒരു രാജ്യം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398861/lovers.jpg

കോപ്പന്‍ഹേഗന്‍: കോവിഡ്19 വ്യാപനത്തെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ഒന്നടങ്കം ലോക്ഡൗണിലാണ്. ഇതിനിടയിലും പിരിഞ്ഞിരിക്കുന്ന പങ്കാളികളെ ഒന്നിപ്പിക്കാനായി നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്ക്. ഇതോടെ നോര്‍ഡിക് രാജ്യങ്ങളിലും ജര്‍മ്മനിയിലുമായി ജീവിക്കുന്ന പങ്കാളികള്‍ക്ക് ഡെന്മാര്‍ക്കിലേയ്ക്ക് എത്താനാകും.

ഇത്തരത്തില്‍ എത്തുന്നവര്‍ ഡെന്മാര്‍ക്കിലായുള്ള പങ്കാളിയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി ചിത്രങ്ങളോ, സന്ദേശങ്ങളോ, ഇ-മെയിലുകളോ തെളിവായി കാണിക്കണം. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് കൊണ്ടുവരുമെന്നും ഡെന്മാര്‍ക്ക് ഭരണകൂട അധികൃതര്‍ വ്യക്തമാക്കി.

നിങ്ങള്‍ ഡെന്മാര്‍ക്കിലുള്ള ഒരാളുടെ ബോയ് ഫ്രണ്ട് ആണെങ്കില്‍ അത് സംബന്ധിച്ച് ഒരു ലെറ്ററില്‍ ഒപ്പ് നല്‍കണം. അതിന്റെ യാഥാര്‍ത്ഥ്യം ഉറപ്പു വരുത്താനായി പരിശോധനകള്‍ നടത്തുമെന്നും ജസ്റ്റിസ് മിനിസ്റ്റര്‍ നിക് ഹേക്കേറപ്പ് വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാ യൂറോപ്പിനുള്ളിലെ ആഭ്യന്തര അതിര്‍ത്തികള്‍ തുറക്കുന്നത് പരിഗണിച്ച് വരികയാണ്.