https://www.deshabhimani.com/images/news/large/2020/05/561-869823.jpg

കൊറോണ പ്രതിസന്ധിയിൽ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ മലയാളി അസോസിയേഷൻ

by

മെല്‍ബണ്‍> കോവിഡ് ബാധയെ തുടർന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൌൺസിൽ തുടങ്ങിയ “ ബീ കൈൻഡ്” പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങൾ സംഭാവനയായി നൽകി. പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്ക് നൽകുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൌൺസിൽ ഈ പദ്ധതി തുടങ്ങിയത്.

കൗൺസിലിന് വേണ്ടി ബല്ലാരറ്റ് മേയർ ബെൻ ടെയ്ലർ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി എം എ സെക്രട്ടറി ലിയോ ഫ്രാൻസിസ്, ട്രെഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ഷേർലി സാജു, ലോകൻ രവി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു, സിജോ കാരിക്കൽ , ഡെന്നി ജോസ് എന്നിവരും ബിഎംഎ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും പങ്കെടുത്തു.