കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തി; ഉടമസ്ഥനൊപ്പം കുതിരയും ക്വാറന്റീനില്‍

https://www.mathrubhumi.com/polopoly_fs/1.4787636.1590577490!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image/ANI

ശ്രീനഗര്‍: കോവിഡ് ഹോട്ട്സ്‌പോട്ടില്‍നിന്നെത്തിയ കുതിരയേയും ഉടമസ്ഥനൊപ്പം ക്വാറന്റീന്‍ ചെയ്ത് അധികൃതര്‍. കശ്മീരിലെ രജൗരിയിലാണ് സംഭവം. 

ഹോട്ട്സ്‌പോട്ടായ ഷോപ്പിയാനില്‍നിന്നു തിരിച്ചെത്തിയതാണ് കുതിരയുടെ ഉടമസ്ഥന്‍. ഹോട്ട്‌സ്‌പോട്ട് ആയതിനാല്‍ ഏഴ് ദിവസം ഇദ്ദേഹത്തോട് അധികൃതര്‍ ഒരുക്കിയ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഒപ്പം ഇദ്ദേഹത്തിന്റെ വളര്‍ത്തുമൃഗത്തേയും ഹോം ക്വാറന്റീനില്‍ ആക്കുകയായിരുന്നു. 

മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, എന്നാല്‍ കുതിരയേയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാനാണ് തീരുമാനം. ഉടമസ്ഥനും കുതിരയ്ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

Content Highlights: A horse which returned to Rajouri from Shopian, along with its owner, is under home quarantine