തബ്‌ലീഗ്‌ സമ്മേളനം: 294 വിദേശികള്‍ക്കെതിരേ ഡല്‍ഹി പോലീസ് 15 കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കും

https://www.mathrubhumi.com/polopoly_fs/1.4656978.1585637519!/image/image.gif_gen/derivatives/landscape_894_577/image.gif
Photo: PTI

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്‌ലീഗ്‌ മതസമ്മേളനത്തില്‍ പങ്കെടുത്ത 294 വിദേശികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. വിസ വ്യവസ്ഥകള്‍ ലംഘിച്ചു, കോവിഡ് 19 വ്യാപനത്തിനിടെ മതപ്രചാരണത്തില്‍ പങ്കെടുത്തു എന്നീ കുറ്റങ്ങള്‍ ചുമത്തി 15 പുതിയ ചാര്‍ജ് ഷീറ്റുകളാണ് പോലീസ് സമര്‍പ്പിക്കുക. 

മലേഷ്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള 294 വിദേശികള്‍ക്കെതിരായ ചാര്‍ജ് ഷീറ്റാണ് ഡല്‍ഹി സാകേത് കോടതിയില്‍ സമര്‍പ്പിക്കുക. അതേസമയം, ചൊവ്വാഴ്ച 82 വിദേശികള്‍ക്കെതിരായ 20 ചാര്‍ജ് ഷീറ്റ് സിറ്റി പോലീസ് സമര്‍പ്പിച്ചിരുന്നു. 

സൗത്ത് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തബ്‌ലീഗ്‌ സമ്മേളനം നടന്നത്. വിദേശികളടക്കം ആയിരക്കണക്കിനു പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനവുമായി ബന്ധപ്പെട്ട് 1500-ലധികം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 

Content Highlights: covid 19 Tablighi summit delhi police will file chargesheet against 294 foreigners